Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കുഴൽപണക്കേസ്: കെ സുരേന്ദ്രന്‍ പ്രതിരോധത്തില്‍ ; സംസ്ഥാന നേതാക്കളടക്കം പ്രതികളായേക്കും ; മുതിർന്ന നേതാക്കള്‍ മൌനത്തില്‍

കുഴൽപണക്കേസ്: കെ സുരേന്ദ്രന്‍ പ്രതിരോധത്തില്‍ ; സംസ്ഥാന നേതാക്കളടക്കം പ്രതികളായേക്കും ; മുതിർന്ന നേതാക്കള്‍ മൌനത്തില്‍
തിരുവനന്തപുരം : സംസ്ഥാന ബിജെപി ഘടകം കുഴൽപണക്കേസിലും തെരഞ്ഞെടുപ്പിനു കള്ളപ്പണമെത്തിച്ചുവെന്നതിലും പ്രതിസ്ഥാനത്തായതോടെ നേതൃത്വത്തിൽ ഭിന്നത രൂക്ഷം. വലിയ സംഘർഷത്തിലേക്ക് പാർട്ടി കടക്കുമ്പോഴും പാർട്ടിയെ പ്രതിരോധിക്കാൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനല്ലാതെ കാര്യമായി ആരും രംഗത്തില്ല. കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, എംടി.രമേശ്, ശോഭ സുരേന്ദ്രൻ, എ.എൻ.രാധാകൃഷ്ണൻ ഉൾപ്പെടെ മുതിർന്ന നേതാക്കളെല്ലാം മൗനത്തിലാണ്. കുഴൽപണക്കേസിൽ ബിജെപിയുടെ സംസ്ഥാന നേതാക്കളടക്കം പ്രതിസ്ഥാനത്തു വരുമോയെന്ന ആശങ്ക നിൽക്കുമ്പോഴാണ് എൻഡിഎയിലെത്താൻ സി.കെ.ജാനുവിനു പണം കൊടുക്കേണ്ടി വന്നുവെന്ന ആരോപണം. സൂചിപ്പിക്കുന്ന, ഇടനിലക്കാരിയും കെ.സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണമെന്ന് കരുതുന്ന ശബ്ദരേഖ പ്രചരിച്ചതു പാർട്ടിയെ കൂടുതൽ നാണക്കേടിലാക്കി. പാർട്ടിയുടെ തിരഞ്ഞെടുപ്പു ഫണ്ടായി കോടികൾ കേന്ദ്രനേതൃത്വം എത്തിച്ചു നൽകിയിട്ടും അത് എല്ലാ മണ്ഡലത്തിലും കൃത്യമായി നൽകിയില്ലെന്നതാണ് മറ്റൊരു ആരോപണം. സുരേന്ദ്രൻ പക്ഷത്തുള്ള നേതാക്കൾ സ്ഥാനാർഥികളായ സ്ഥലത്തു മാത്രമാണു കൂടുതൽ പണം നൽകിയതെന്നും മറ്റിടങ്ങളിൽ പണമെത്തിയില്ലെന്നും പല സ്ഥാനാർഥികളും ആരോപിക്കുന്നു. എ ക്ലാസ് മണ്ഡലത്തിൽ പോലും അപ്രധാന സ്ഥാനാർഥികളെ നിർത്തി പണം ചില നേതാക്കൾ കൈക്കലാക്കിയെന്നാണ് ആരോപണം. ഇതിൽ ദേശീയ നേതൃത്വത്തിലേക്കു വരെ ആരോപണമെത്തുന്നു. കോന്നിയിലെ സ്ഥാനാർഥിയാകാൻ നിർബന്ധിച്ചെന്നും പക്ഷേ എ ക്ലാസ് മണ്ഡലത്തിലെ പണം നൽകില്ലെന്നും പറഞ്ഞു മുതിർന്ന നേതാവ് തന്നെ സമീപിച്ചുവെന്ന് പ്രാദേശിക നേതാവ് സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചു. മണ്ഡലങ്ങളിലെ പ്രവർത്തനം ഏകോപിപ്പിച്ച ആർഎസ്എസിന്‍റെ ചുമതലപ്പെട്ടവരും ബിജെപി നേതാക്കളുടെ ഇൌ രഹസ്യകളിയിൽ ഇപ്പോൾ വെട്ടിലായിരിക്കുകയാണ്.    

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in