Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സർക്കാർ ഡോക്ടർമാരുടെ ശമ്പള പരിഷ്കരണത്തില്‍ അപാകതകൾ : കെജിഎംഒഎ അനിശ്ചിതകാല സമരത്തിലേക്ക്

സർക്കാർ ഡോക്ടർമാരുടെ ശമ്പള പരിഷ്കരണത്തില്‍ അപാകതകൾ : കെജിഎംഒഎ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നാലാം തീയതി മുതൽ അനിശ്ചിതകാല നിസ്സഹകരണ സമരം പ്രഖ്യാപിച്ച് സർക്കാർ ഡോക്ടർമാർ. ഓൺലൈൻ ചികിത്സയിൽ നിന്നും അവലോകന യോഗങ്ങളിൽ നിന്നും പരിശീലന പരിപാടികളിൽ നിന്നും വിട്ടുനിൽക്കാനാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ തീരുമാനം. പല ഘട്ടങ്ങളിലായി സമരം നടത്തിയിട്ടും റിസ്ക് അലവൻസ് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമില്ലാത്തതിൽ വലിയ അമർഷത്തിലാണ് ഡോക്ടർമാർ. എൻട്രി കേഡറിൽ സർവ്വീസിൽ പ്രവേശിക്കുന്ന ഡോക്ടർക്ക് മുൻപത്തേക്കാൾ 9000 രൂപ കുറച്ചാണ് ലഭിക്കുന്നത്. സർവ്വീസിലുള്ളവർക്ക് റേഷ്യോ പ്രമോഷൻ നടപ്പാക്കിയിട്ടില്ല. കിട്ടിയിരുന്ന പേഴ്സനൽ പേ നിർത്തലാക്കി. റിസ്ക് അലവൻസെന്ന തുടക്കം മുതലുള്ള ആവശ്യത്തിലും തീരുമാനമോ ചർച്ചകളോ ഇല്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കൊവിഡ് പ്രതിരോധ നിരയിൽ തങ്ങൾ നേരിടുന്നത് അവഗണനയാണെന്നാണ് പൊതുവികാരം. പലഘട്ടങ്ങളിലായി നടന്ന സൂചനാ സമരങ്ങളിൽ ചർച്ചകളില്ലാത്തനിലാണ് ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ഉപവാസ സമരത്തിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.    

Related articles

See all
Popular News

ചേരാനെല്ലൂര്‍ വാഹനാപകടക്കേസ്: പതിനേഴുകാരന് ജാമ്യം തുടരും; ജാമ്യത്തെ എതിര്‍ത്തുള്ള ഹര്‍ജികള...

Popular News

ഗ്യാനേഷിന് എതിരായ അന്വേഷണം: വിജിലന്‍സ് എസ് പി ഇമ്മാനുവല്‍ പോളിന് അന്വേഷണ ചുമതല

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

ടവര്‍ ലൊക്കേഷന്‍ മാറ്റാന്‍ വ്യാജ കോള്‍; അഭിരാം കൊലക്കേസില്‍ മുഖ്യപ്രതി ഉമറിന്റെ സുഹൃത്ത് ഐ...

Save your stories

Sign in