Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'പിണറായി വിജയന്‍റെ വീട്ടുജോലി ചെയ്യുന്ന വാനരസേനയായി കേരള പോലീസ് അധഃപതിച്ചു'; കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി എ അനന്തകൃഷ്ണൻ

'പിണറായി വിജയന്‍റെ വീട്ടുജോലി ചെയ്യുന്ന വാനരസേനയായി കേരള പോലീസ് അധഃപതിച്ചു'; കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി എ അനന്തകൃഷ്ണൻ
  വ്യാജരേഖ വിവാദത്തില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ അനന്തകൃഷ്ണന്‍. വിദ്യയെ അറസ്റ്റ് ചെയ്യാന്‍ നട്ടെല്ലില്ലാത്ത കേരള പോലീസ് പിണറായി വിജയന്‍റെ വീട്ടുജോലി ചെയ്യുന്ന വാനരസേനയായി അധഃപതിച്ചെന്ന് അനന്തകൃഷ്ണന്‍ പറഞ്ഞു. പോലീസിന് ശമ്പളം നല്‍കുന്നത് പൊതുഖജനാവില്‍ നിന്നാണ്. എകെജി സെന്‍ററില്‍ നിന്നല്ല. നട്ടെല്ലില്ലാത്ത പോലീസ് കെഎസ്‌യു സമരത്തെ അടിച്ചമർത്താന്‍ വന്നാല്‍ തെരുവില്‍ കൈകാര്യം ചെയ്യുമെന്നും അനന്തകൃഷ്ണന്‍ വ്യക്തമാക്കി. അനന്തകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
SFI നേതാവ് വിദ്യയെ അറസ്റ്റ് ചെയ്യാൻ നട്ടെല്ലില്ലാത്ത കേരള പോലീസ് KSU സമരങ്ങളെ അടിച്ചമർത്തുന്ന പിണറായി വിജയന്‍റെ വീട്ടുജോലി ചെയ്യുന്ന വാനരസേനയായി അധഃപതിച്ചിരിക്കുകയാണ്. നട്ടെല്ലില്ലാത്ത കേരളത്തിലെ പോലീസ് KSU സമരങ്ങളെ അടിച്ചമർത്താൻ വന്നാൽ KSU ക്കാർ തെരുവിൽ കൈകാര്യം ചെയ്യും. പോലീസിന് മാസശമ്പളം തരുന്നത് കേരളത്തിന്‍റെ പൊതു ഖജനാവിൽ നിന്നാണ് അല്ലാതെ എകെജി സെന്‍ററിൽ നിന്ന് ദിവസക്കൂലിയല്ലെന്ന് മനസിലാക്കുന്നത് നന്നായിരിക്കും. എ. അനന്തകൃഷ്ണൻ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി

Related articles

See all
Popular News

സാംസ്‌കാരിക-വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് ജീവിതം സമർപ്പിച്ച വ്യക്തിത്വം; സയ്യിദ് അലി ബാഫഖി...

Popular News

സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു; സംസ്‌കാരം ചൊവ്വാഴ്ച കൊയിലാണ്ടിയിൽ, മദ്‌റസകൾക്ക് അവധി

Popular News

ക്ലിഫ് ഹൗസിൽ കോടിയുടെ നിർമ്മാണം വേണ്ട; അറ്റകുറ്റപ്പണി ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ...

Popular News

പ്രണയവുമായി ബന്ധപ്പെട്ട തർക്കമോ കൊലപാതകത്തിന് കാരണം?; 17കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നി...

Save your stories

Sign in