തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമുള്ള ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് തുക 15 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. നിലവില്‍ 10 ലക്ഷം രൂപയായിരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയാണ് അഞ്ച് ലക്ഷം രൂപ കൂടി ഉയര്‍ത്തിയത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഫിഷറീസ് ആന്‍ഡ് തുറമുഖ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പുറത്തിറക്കി.
ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ ഈ സുപ്രധാന നടപടി. മത്സ്യത്തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ 20 ലക്ഷം രൂപയായി ഉയര്‍ത്താനാണ് ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ആദ്യഘട്ടമായാണ് ധനസഹായ തുക 15 ലക്ഷം രൂപയായി വര്‍ധിപ്പിച്ചിരിക്കുന്നത്.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന ഫിഷറീസ് വകുപ്പ് നടപ്പാക്കിവരുന്ന തുടര്‍പദ്ധതിയാണ് ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് പദ്ധതി. ഈ ഇന്‍ഷുറന്‍സ് പരിരക്ഷ പരമാവധി തൊഴിലാളികളിലേക്ക് എത്തിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂര്‍ വ്യക്തമാക്കി. ഇതിനായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് മന്ത്രി പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍: ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് തുക 15 ലക്ഷം രൂപയായി ഉയര്‍ത്തി