Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡിജിറ്റല്‍ പഠന സൗകര്യങ്ങളില്ലാതെ ആയിരക്കണക്കിന് കുട്ടികള്‍ ; പലയിടങ്ങളിലും റെയിഞ്ചില്ല ; സർക്കാരിന്‍റെ ആവേശം കെടുന്നു

ഡിജിറ്റല്‍ പഠന സൗകര്യങ്ങളില്ലാതെ ആയിരക്കണക്കിന് കുട്ടികള്‍ ; പലയിടങ്ങളിലും റെയിഞ്ചില്ല ; സർക്കാരിന്‍റെ ആവേശം കെടുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയനവർഷം തുടങ്ങി മൂന്ന് മാസം കഴിഞ്ഞിട്ടും ഡിജിറ്റൽ പരിമിതികൾക്ക് മാറ്റമില്ല. പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങൾ എങ്ങുമെത്തിയില്ല. എല്ലാവർക്കും മൊബൈൽ ഫോൺ ഇപ്പോഴും ഉറപ്പാക്കാനാകാത്തതിനാൽ സംവാദ രൂപത്തിലുള്ള ക്ലാസുകൾ ഇതുവരെ തുടങ്ങിയില്ല. റെയിഞ്ച് പ്രശ്നം തീർക്കാൻ മുഖ്യമന്ത്രി മൊബൈൽ കമ്പനികളുമായി ചർച്ച നടത്തിയെങ്കിലും ഒന്നും നടന്നില്ല. ജൂലൈ അവസാനത്തോടെ ഓൺലൈൻ ക്ലാസ് തുടങ്ങുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. പലതവണ നീണ്ട കണക്കെടുപ്പിനൊടുവിൽ 4,71,594 പേർക്ക് ഡിജിറ്റൽ ഉപകരണങ്ങളിലെന്ന് സർക്കാർ കണ്ടെത്തി. ധനസമാഹാരണത്തിനായി മുഖ്യമന്ത്രിയുടെ പേരിലുള്ള നിധിയുടെ ഭാഗമായ വിദ്യാകിരണം പോർട്ടലിൽ ഇപ്പോഴും ഡിജിറ്റൽ ഉപകരണങ്ങളില്ലാത്തവരുടെ കണക്കിൽ മാറ്റമില്ല. ഇതുവരെ എത്ര പണം കിട്ടി എന്നും പറയുന്നില്ല. ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും സൂപ്പർതാരങ്ങളുമെല്ലാ സ്വന്തം നിലക്ക് മൊബൈൽ ചലഞ്ചും ഫണ്ട് സമാഹരണമൊക്കെ നടത്തിയിട്ടും ഒന്നും മതിയാകുന്നില്ല. ഓൺലൈൻ പഠനത്തിനായുള്ള ജി സ്യൂട്ട് പോർട്ടൽ ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്. അതായത് എന്ന് ഇനി ഓൺലൈൻ ക്ലാസ് തുടങ്ങുമെന്ന് ഇപ്പോഴും സർക്കാറിന് പറയാനാകാത്ത സ്ഥിതി. ചില വിദ്യാലയങ്ങങ്ങൾ സ്വന്തം നിലക്ക് ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ ക്ലാസ് നടത്തുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേർക്കും ഇപ്പോഴും ആശ്രയം വിക്ടേഴ്സ് ചാനൽ തന്നെയാണ്. ടെലിവിഷൻ ക്ലാസ് പല വിദ്യാർത്ഥികൾക്കും ഉണ്ടാക്കുന്ന മാനസിക-ശാരീരിക പ്രശ്നങ്ങൾ എസ് സിഇആർടി നടത്തിയ പഠനം കണ്ടെത്തിയിരുന്നെങ്കിലും ഇത് തുടരുകയല്ലാതെ മറ്റ് വഴിയില്ലാത്ത അവസ്ഥ. റെയിഞ്ച് പ്രശ്നം ഉടൻ തീർക്കുമെന്നായിരുന്നു മുഖ്യമന്ത്രി വിളിച്ച ചർച്ചയിൽ മൊബൈൽ സേവനദാതാക്കളുടെ ഉറപ്പ്. പക്ഷെ ഇപ്പോഴും മലയോരമേഖലകളിൽ മൊബൈലുള്ളവർക്ക് റേഞ്ച് കിട്ടാൻ മരത്തിലും കുന്നിലും കയറേണ്ട ദുരവസ്ഥ തുടരുന്നു,

Related articles

See all
Popular News

അഭിറാം കൊലക്കേസ്: കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും; അഭിറാമിന്റെ മാതാപിതാക്കളെ സന്ദ...

Popular News

അപകടത്തിന് 5 സെക്കന്റ് മുമ്പത്തെ വേഗം 166 കി.മീ., ബ്രേക്കിട്ടത് കൂട്ടിയിടിക്ക് 1 സെക്കന്റ്...

Popular News

ശബരിമല തീർത്ഥാടനം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം, കുടിവെള്ള വിതരണം കർശനമാക്കും; KSRTC പ്രത്യേക...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Save your stories

Sign in