Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കേരളത്തില്‍ 128 പുതിയ കോവിഡ് കേസുകള്‍; ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി

കേരളത്തില്‍ 128 പുതിയ കോവിഡ് കേസുകള്‍; ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി
കേരളത്തില്‍ 128 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ഇതോടെ കേരളത്തില്‍ ആക്ടീവ് കേസുകള്‍ 3128 ആയി.ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് .അതേസമയം വിമാനത്താവളങ്ങളില്‍ തത്ക്കാലം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടെന്നാണ് കേന്ദ്ര തീരുമാനം. വിമാനത്താവളങ്ങളില്‍ പരിശോധന നിര്‍ബന്ധമാക്കില്ല. കോവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കാനും കേന്ദ്രം നിര്‍ദേശിച്ചു. സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളില്‍ കര്‍ണാടക കോവിഡ് ബോധവത്ക്കരണം തുടങ്ങി. ദക്ഷിണ കന്നഡ ജില്ലയിലെ തലപ്പാടി, സാറഡുക്ക, സ്വര്‍ഗ, സുള്ള്യപ്പദവ്, ജാല്‍സൂര്‍ എന്നിവിടങ്ങളിലാണിത്.കേരളത്തില്‍ കോവിഡ് ഉയര്‍ന്ന സാഹചര്യത്തിലാണ് കര്‍ണാടകയുടെ നടപടി. ചെക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബോധവത്ക്കരണം മാത്രമാണ് ഈ കേന്ദ്രങ്ങളില്‍. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരേയും നിയമിച്ചിട്ടുണ്ട്.കേരളത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികളില്‍ രോഗലക്ഷണങ്ങള് കണ്ടാല്‍ ഉടന്‍ പരിശോധന നടത്താന്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.ഇതിനിടയില്‍ കര്‍ണാടകയില്‍ കോവിഡ് വകഭേദമായ ജെഎന്‍-1 റിപ്പോര്ട്ട് ചെയ്തു. ഉഡുപ്പി സ്വദേശിയായ 82 വയസുകാരനാണ് ചികിത്സയില്‍ ഉള്ളത്.

Related articles

See all
Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Popular News

"മന്ത്രിമാർക്ക് നേരെ തുടർച്ചയായ ആക്രമണം; ക്രമസമാധാനം തകർക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒറ്...

Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Save your stories

Sign in