Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കെ.സി.എല്‍: അസറുദ്ദീന്റെ സെഞ്ചുറി പാഴായി; ആലപ്പി റിപ്പിള്‍സിനെ തകര്‍ത്ത് ഏരീസ് കൊല്ലം സെയിലേഴ്സ്

കെ.സി.എല്‍: അസറുദ്ദീന്റെ സെഞ്ചുറി പാഴായി; ആലപ്പി റിപ്പിള്‍സിനെ തകര്‍ത്ത് ഏരീസ് കൊല്ലം സെയിലേഴ്സ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കരുത്തരായ ആലപ്പി റിപ്പിള്‍സിനെതിരെ ഏരീസ് കൊല്ലം സെയിലേഴ്സിന് തകര്‍പ്പന്‍ വിജയം. മുഹമ്മദ് അസറുദ്ദീന്‍ നേടിയ മിന്നല്‍ സെഞ്ചുറിയുടെ കരുത്തില്‍ ആലപ്പി ഉയര്‍ത്തിയ 187 റണ്‍സെന്ന വമ്പന്‍ ലക്ഷ്യം 14 പന്തുകള്‍ ബാക്കിനില്‍ക്കെ കൊല്ലം മറികടന്നു. 93 റണ്‍സുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ വത്സല്‍ ഗോവിന്ദിന്റെ തകര്‍പ്പന്‍ ഇന്നിങ്സാണ് കൊല്ലത്തിന് 6 വിക്കറ്റിന്റെ അനായാസ വിജയം സമ്മാനിച്ചത്. വത്സല്‍ ഗോവിന്ദാണ് മത്സരത്തിലെ താരം.

മത്സരത്തില്‍ ടോസ് നേടിയ കൊല്ലം സെയിലേഴ്സ് ആലപ്പിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എം.ഡി. നിധീഷിന്റെ നേതൃത്വത്തില്‍ കൊല്ലത്തിന്റെ ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ ശ്രദ്ധയോടെയുള്ള തുടക്കമായിരുന്നു ആലപ്പിയുടേത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റിന് 26 റണ്‍സ് എന്ന നിലയിലായിരുന്ന റിപ്പിള്‍സിനെ മൊഹമ്മദ് അസറുദ്ദീനും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ചേര്‍ന്ന് കരകയറ്റി. രണ്ടാം വിക്കറ്റില്‍ 101 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. സച്ചിന്‍ ബേബി (40) പുറത്തായെങ്കിലും തകര്‍ത്തടിച്ച അസറുദ്ദീന്‍ 51 പന്തുകളില്‍ 6 ഫോറും 7 സിക്സുമടക്കം 100 റണ്‍സുമായി പുറത്താകാതെ നിന്ന് കെ.സി.എല്ലിലെ തന്റെ കന്നി സെഞ്ചുറി തികച്ചു. ഇതോടെ നിര്‍ദ്ദിഷ്ട 20 ഓവറില്‍ ആലപ്പി 3 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു.

187 റണ്‍സ് എന്ന വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്ലത്തിന് തുടക്കത്തില്‍ തന്നെ അരുണ്‍ പൗലോസിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അഭിഷേക് നായരും വത്സല്‍ ഗോവിന്ദും ചേര്‍ന്ന് ടീമിനെ കാത്തു. വലിയ ലക്ഷ്യത്തിന്റെ സമ്മര്‍ദ്ദങ്ങളില്ലാതെ ആഞ്ഞടിച്ച ഇരുവരും ചേര്‍ന്ന് 96 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 34 പന്തില്‍ 52 റണ്‍സെടുത്ത അഭിഷേക് പുറത്തായെങ്കിലും, മറുഭാഗത്ത് നായകന്‍ വത്സല്‍ ഗോവിന്ദ് ആക്രമണം തുടര്‍ന്നു. 53 പന്തില്‍ 11 ഫോറും 3 സിക്സുമടക്കം 93 റണ്‍സ് നേടി വത്സല്‍ പുറത്താകുമ്പോഴേക്കും കൊല്ലം വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു.

തുടര്‍ന്ന് 17.4 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്ലം വിജയലക്ഷ്യം മറികടക്കുകയായിരുന്നു. തുടരെ മൂന്ന് ഫോറുകള്‍ പായിച്ച് അര്‍ജുന്‍ വേണുഗോപാലാണ് കൊല്ലത്തിന്റെ വിജയം പൂര്‍ത്തിയാക്കിയത്. ആലപ്പിയ്ക്ക് വേണ്ടി അജിനാസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഈ ജയത്തോടെ ലീഗില്‍ മികച്ച മുന്നേറ്റം നടത്താന്‍ ഏരീസ് കൊല്ലം സെയിലേഴ്സിന് സാധിച്ചു.

Related articles

See all
Popular News

2025-26 ജി.വി. രാജ അവാർഡുകൾ പ്രഖ്യാപിച്ചു; എൽദോസ് പോളിനും ട്രീസ ജോളിക്കും മികച്ച കായികതാര...

Popular News

വിമാന യാത്രയ്ക്കിടെ എം.എസ്. ധോണിയെ കണ്ട് ഇൻഡിഗോ എയർ ഹോസ്റ്റസ്; 'ക്യാപ്റ്റൻ കൂളിന്റെ' ഉപദേശ...

Popular News

സിക്സറടിച്ചാൽ തൊട്ടടുത്ത പന്തിൽ വിക്കറ്റ്! വിൻഡീസിനെതിരെ അപൂർവ്വ റെക്കോർഡുമായി നമൻ ധീർ

Popular News

'ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാൻ തന്നെ'; അവകാശവാദവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Save your stories

Sign in