കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് വിഭാഗത്തിലെ പുതിയ സിലബസ് വിവാദത്തില്‍. സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും പുസ്തകങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി നല്‍കിയിരിക്കുന്നത്. മഹാത്മാ ഗാന്ധിയേയും ജവഹർലാല്‍ നെഹ്റുവിനേയും ഒഴിവാക്കിയാണ് പുതിയ തീരുമാനം. ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ വിവിധ വശങ്ങൾ പഠിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് സിൻഡിക്കേറ്റ് വാദം. അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ വി.സി തയ്യാറായില്ല.