Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ റെയില്‍ കുറ്റിയടി : കണ്ണൂർ ചാലയിലും സ്ത്രീകളടക്കമുള്ള നാട്ടുകാരുടെ വന്‍ പ്രതിഷേധം

കെ റെയില്‍ കുറ്റിയടി : കണ്ണൂർ ചാലയിലും സ്ത്രീകളടക്കമുള്ള നാട്ടുകാരുടെ വന്‍ പ്രതിഷേധം
കെ.സർവ്വെ കല്ല് സ്ഥാപിക്കുന്നതിന് എതിരെ കണ്ണൂർ ചാലയിലും പ്രതിഷേധം. ചാലയിൽ സർവ്വെ കല്ല് സ്ഥാപിക്കുന്നത് കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സർവ്വേ കുറ്റിയുമായി വന്ന വാഹനം തടഞ്ഞു. 'സമരക്കാരെ പോലീസ് ബലപ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തു. കണ്ണൂർ ചാലയിൽ കെ റയിൽ സർവ്വെ കല്ല് സ്ഥാപിക്കുന്നതിന് എതിരെ ശക്തമായ പ്രതിഷേധമാണ് നടന്നത്. കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ചാല യുണിറ്റിന്‍റെ നേതൃത്വത്തിൽ സർവ്വേ കുറ്റിയുമായി വന്ന വാഹനം തടഞ്ഞു. മുദ്രാവാക്യവുമായി എത്തിയ സ്ത്രീകളടക്കമുള്ള നാട്ടുകാർ സ്വകാര്യ ഭൂമിയിൽ കുറ്റിയടിക്കാൻ അനുവദിക്കില്ലയെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് ചാല അമ്പലത്തിന് സമീപം പ്രതിഷേധ യോഗം നടത്തി. പ്രതിഷേധിച്ച മുപ്പതോളം സമരക്കാരെ എടക്കാട് സി.ഐ യുടെ നേതൃത്ത്വത്തിലുള്ള പോലിസ് സംഘം ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് കെ.റയിൽ സർവ്വെ കല്ല് സ്ഥാപിക്കാൻ എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.സർവ്വെ കല്ല് സ്ഥാപിക്കുന്നതിന് എതിരെ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Related articles

See all
Popular News

'വീട്ടിൽ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളത്?, ഡ്രൈവർമാർ റോഡുകളിലെ കാലന്മാർ'; കാക്കനാട്...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

ശബരിമല തീർത്ഥാടകർക്ക് വൻ യാത്രാ ആശ്വാസം; വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എ....

Save your stories

Sign in