Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കണ്ണൂര്‍ മലയോര മേഖലയില്‍ കനത്ത മഴ: പാല്‍ച്ചുരത്തില്‍ റോഡ് തകര്‍ന്നു; തുരുത്തില്‍ കുടുങ്ങിയ സ്ത്രീയെ രക്ഷപ്പെടുത്തി; മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയില്

കണ്ണൂര്‍ മലയോര മേഖലയില്‍ കനത്ത മഴ: പാല്‍ച്ചുരത്തില്‍ റോഡ് തകര്‍ന്നു; തുരുത്തില്‍ കുടുങ്ങിയ സ്ത്രീയെ രക്ഷപ്പെടുത്തി; മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയില്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടങ്ങളും ഗതാഗത തടസ്സവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊട്ടിയൂര്‍ പാല്‍ച്ചുരം റോഡില്‍ കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. റോഡിന്റെ അറ്റകുറ്റപ്പണി നടന്ന ഭാഗമാണ് പൂര്‍ണ്ണമായും തകര്‍ന്നത്. കോളിത്തട്ടില്‍ ശക്തമായ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായി.

ഉളിക്കല്‍ പഞ്ചായത്തിലെ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. മാട്ടറ, വട്ടിയാംതോട്, വയത്തൂര്‍ പാലങ്ങളിലാണ് വെള്ളം കയറിയത്. പുളിങ്ങോം കോഴിച്ചാലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് തുരുത്തില്‍ കുടുങ്ങിയ പ്രാദേശികവാസിയായ സുമതി എന്ന സ്ത്രീയെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കനത്ത ഒഴുക്ക് കാരണം കാര്യങ്കോട് പുഴയിലൂടെയുള്ള റാഫ്റ്റിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

മഴക്കെടുതിയില്‍ കണ്ണൂര്‍ ആറളം ബട്ടര്‍ഫ്‌ലൈ സാങ്ക്ചുവറിയില്‍ വെള്ളം കയറി മേഖല ഒറ്റപ്പെട്ട നിലയിലാണ്. ശക്തമായ മഴയില്‍ മാടായി വേങ്ങര കക്കാടപ്പുറത്ത് കൊടക്ക ബാലകൃഷ്ണന്‍, ഭാര്യ ജാനകി എന്നിവരുടെ വീട് പൂര്‍ണ്ണമായും തകര്‍ന്നു വീണു. അപകടസമയത്ത് ഇവര്‍ മകന്റെ വീട്ടിലായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Related articles

See all
Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Save your stories

Sign in