Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

തൃശൂർ അപകടം : കെ സ്വിഫ്റ്റിന്‍റെയും പിക്കപ്പ് വാനിന്‍റെയും ഡ്രൈവർമാർ അറസ്റ്റില്‍

തൃശൂർ അപകടം : കെ സ്വിഫ്റ്റിന്‍റെയും പിക്കപ്പ് വാനിന്‍റെയും ഡ്രൈവർമാർ അറസ്റ്റില്‍
തൃശൂർ കുന്നംകുളത്ത് വഴിയാത്രക്കാരൻ അപകടത്തിൽ മരിച്ച സംഭവത്തിൽ കെ സ്വിഫ്റ്റ് ബസിന്‍റെയും പിക്കപ്പ് വാനിന്‍റെയും ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. അപകടമുണ്ടായ ബസും വാനും ഇന്നലെ രാത്രി തന്നെ കുന്നംകുളം പോലീസ്കസ്റ്റഡിയിൽ എടുത്തിരുന്നു. ഡ്രൈവർമാരെ വിശദമായി ചോദ്യം ചെയ്തു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബസ് ഡ്രൈവർ വിനോദ്, വാൻ ഡ്രൈവർ സൈനുദീൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. അറസ്റ്റിലായവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തമിഴ്നാട് സ്വദേശി പെരിയ സ്വാമിയാണ് ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്. ഇയാളെ ആദ്യം ഇടിച്ചത് പിക്കപ്പ് വാനാണ്. റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. കാലിന് ശേഷി കുറവുള്ളയാണ്. റോഡിൽ വീണ പെരിയ സ്വാമിയുടെ കാലിൽ കൂടി ബസ് കയറിയിറങ്ങി പോയി. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ആദ്യം സ്വിഫ്റ്റ് ബസിടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പോലീസിൽ അറിയിച്ചിരുന്നു.

Related articles

See all
Popular News

ടൂറിസ്റ്റ് ബസുകളിലെ ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Popular News

തിരുവനന്തപുരത്ത് യുഡിഎഫ് മുന്നേറ്റം: കല്ലറയില്‍ അമി തിലകിന് തകര്‍പ്പന്‍ വിജയം; പഴയ കട വാര്...

Popular News

മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ 20-കാരിയെ കുത്തിക്കൊന്നു; സുഹൃത്തായ യുവാവ് പിടിയിൽ

Popular News

ഐഡിഎസ്എഫ്എഫ്‌കെ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരം: മന്ത...

Save your stories

Sign in