Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ സ്വിഫ്റ്റ് അപകടം : ദുരൂഹതയെന്ന് കെഎസ്ആർടിസി എംഡി

കെ സ്വിഫ്റ്റ് അപകടം : ദുരൂഹതയെന്ന് കെഎസ്ആർടിസി എംഡി
തിരുവനന്തപുരം∙ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ  കെ സ്വിഫ്റ്റ് ബസ് അപകടത്തില്‍പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകും. പുതിയ ബസുകൾ ഇറങ്ങുമ്പോൾ അപകടം തുടർക്കഥയാകുന്നു. പിന്നിൽ സ്വകാര്യലോബിയുണ്ടോ എന്ന് പരിശോധിക്കണമെന്ന് സിഎംഡി ആവശ്യപ്പെട്ടു. തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. കല്ലമ്പലത്തിന് സമീപത്തു വച്ച് എതിർദിശയിൽനിന്നു വന്ന ലോറിയിൽ തട്ടി ബസിന്റെ സൈഡ് മിറർ തകർന്നു. ബസിന്‍റെ  മുൻഭാഗത്തിന് നേരിയ കേടുപാടുകൾ സംഭവിച്ചു. ബസ് ജീവനക്കാർക്കും യാത്രക്കാർക്കും പരുക്കില്ല. സമീപത്തെ വർക്ക് ഷോപ്പിൽ കയറ്റി കെഎസ്ആർടിസിയുടെ പഴയ മിറർ ഘടിപ്പിച്ച ശേഷമാണ് ബസ് സർവ്വീസ് പൂർത്തിയാക്കിയത്.  

Related articles

See all
Popular News

പി എസ് സി ക്രമക്കേട്: 10 ചോദ്യങ്ങള്‍ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന് അഡീഷണല്‍ സെക്രട്ടറി; ചു...

Popular News

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: ഉമറിന്റെ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍; നിര്‍ണായക തൊണ്ടിമുതലായ...

Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

പി എസ് സി പിരിച്ചുവിടല്‍: മുന്‍ ഗവര്‍ണറുടെ ശുപാര്‍ശയ്ക്ക് പിന്തുണ; രാഷ്ട്രപതിക്ക് കത്തയച്ച...

Save your stories

Sign in