Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രന് ജാമ്യം; കേസ് അടുത്തമാസം 15ന് വീണ്ടും പരിഗണിക്കും

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രന് ജാമ്യം; കേസ് അടുത്തമാസം 15ന് വീണ്ടും പരിഗണിക്കും
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്. നേരത്തെ ജില്ല സെഷന്‍സ് കോടതിയില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ആറു പ്രതികളും ജാമ്യ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കെ സുരേന്ദ്രനും മറ്റു പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായി. തുടര്‍ന്ന് ജാമ്യ അപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ പ്രൊസിക്യൂഷന്‍ എതിര്‍ത്തില്ല. തുടര്‍ന്ന് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.കേസ് അടുത്ത മാസം 15ന് വീണ്ടും പരിഗണിക്കും. ആദ്യമായാണ് കേസില്‍ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകുന്നത്. കെ. സുരേന്ദ്രന് പുറമെ കേസിലെ മുഴുവന്‍ പ്രതികളും ഇര കെ.സുന്ദരയും കോടതിയില്‍ എത്തിയിരുന്നു.കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ വിടുതല്‍ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കെ.സുരേന്ദ്രനടക്കമുള്ള പ്രതികളോട് ഹാജരാവാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായ സുന്ദരക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക്, ബിജെപി മുന്‍ ജില്ല അധ്യക്ഷന്‍ കെ.കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ.മണികണ്ഠ റൈ, ലോകേഷ് നോണ്ട എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

Related articles

See all
Popular News

ടിവി തകരാറിലായതിൽ മനോവിഷമം; വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു

Popular News

വിവാഹം നിശ്ചയിച്ചിരിക്കെ ദാരുണാന്ത്യം; പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനും ജീവനൊട...

Popular News

ഡിസംബറിൽ വിവാഹം നടക്കാനിരിക്കെ ദാരുണാന്ത്യം; കർണാടകയിൽ ബാങ്ക് ജീവനക്കാരിയായ കാഞ്ഞങ്ങാട് സ്...

Popular News

കാസർകോട് ക്വിസ് വിവാദം: കുറ്റക്കാർക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകി വിദ്യാഭ്യാസമന്ത്രി...

Save your stories

Sign in