Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി ഭരണപക്ഷത്തിന്‍റെ കൊടിയുടെ നിറം നോക്കാതെ പോരാടിയ പ്രസ്ഥാനം’ : കെ.എസ്.യു സ്ഥാപക ദിനത്തില്‍ കെ സുധാകരൻ എം.പി, കുറിപ്പ്‌

'വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി ഭരണപക്ഷത്തിന്‍റെ കൊടിയുടെ നിറം നോക്കാതെ പോരാടിയ പ്രസ്ഥാനം’ : കെ.എസ്.യു സ്ഥാപക ദിനത്തില്‍ കെ സുധാകരൻ എം.പി, കുറിപ്പ്‌
എന്നൊക്കെ കോൺഗ്രസ് ദുർബലപ്പെട്ടോ അപ്പോഴെല്ലാം പാർട്ടിക്ക് പുതു ജീവനും ശക്തിയും നൽകിയ ചരിത്രമാണ് കെ.എസ്‌.യുവിനുള്ളതെന്ന് കെ. സുധാകരൻ എം.പി. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി ഭരണപക്ഷത്തിന്‍റെ കൊടിയുടെ നിറം നോക്കാതെ പോരാടിയ സംഘടനയാണ് കെ.എസ്.യുവെന്ന് പറഞ്ഞ സുധാകരൻ ഒരണ സമരം മുതൽ സ്വശ്രയ, പി.എസ്‌.സി സമരങ്ങൾ വരെ ഓർമ്മപ്പെടുത്തി. കെ.എസ്.യുവിന്‍റെ 64ആം സ്ഥാപകദിനവുമായി ബന്ധപ്പെട്ട് ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു സുധാകരന്റെ പ്രതികരണം. ഫേസ്ബുക് കുറിപ്പിന്‍റെ പൂർണരൂപം
കേരള വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ വിദ്യാർത്ഥി പക്ഷ പോരാട്ടങ്ങളുടെ അറുപത്തിനാലാമത് വാർഷികത്തിൽ ദീപശിഖാങ്കിത നീല പതാകയേന്തുന്ന എല്ലാ പോരാളികൾക്കും അഭിവാദ്യങ്ങൾ. എന്നൊക്കെ കോൺഗ്രസ് ദുർബലപ്പെട്ടോ അപ്പോഴെല്ലാം പാർട്ടിക്ക് പുതു ജീവനും ശക്തിയും നൽകിയ മുൻ ചരിത്രമാണ് കെ.എസ്‌.യു വിനുള്ളത്. ആ ചരിത്രം ഇനിയും ആവർത്തിക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു . ഇത്തരം സമര പോരാട്ടങ്ങൾ തന്നെയാണ് കേരള വിദ്യാർത്ഥി പ്രസ്ഥാനത്തിലെ ഓരോ സമര പോരാളികളെയും ആവേശഭരിതരാക്കുന്നത്. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി ഭരണപക്ഷത്തിന്റെ കൊടിയുടെ നിറം നോക്കാതെ പോരാടി അവകാശങ്ങൾ നേടിയെടുത്ത പ്രസ്ഥാനം. ഒരണ സമരം മുതൽ സാശ്രയ, പിഎസ്‌സി സമരങ്ങൾ വരെ എത്തി നിൽക്കുന്ന സമരപോരാട്ടങ്ങളുടെ പ്രസ്ഥാനം, അനേകം പോരാളികളെ മാതൃ പ്രസ്ഥാനത്തിന് സമ്മാനിച്ച പ്രസ്ഥാനം. ഈ കഴിഞ്ഞ കാലങ്ങളിൽ പല കാരണങ്ങളാൽ ക്യാമ്പസുകളിൽ തളർച്ച സംഭവിച്ചെങ്കിലും കേരള വിദ്യാർത്ഥി യൂണിയന് കേരളത്തിന്റെ വിദ്യാർത്ഥി രാഷ്ട്രീയ ചരിത്രത്തിൽ അനിഷേധ്യമായ പങ്കാണ് ഉള്ളത്. കെഎസ്‌യു സമര ഭടന്മാരുടെ മുന്നോട്ടുള്ള പ്രയാണത്തിന് താങ്ങും തണലുമായി കൂടെ ഉണ്ടാകും എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു

Related articles

See all
Popular News

സൗമ്യതയുടെ കൈയൊപ്പ്, ജനഹൃദയങ്ങളിൽ ജീവിക്കുന്ന ജനനായകൻ: ഉമ്മൻ ചാണ്ടിക്ക് ഇന്ന് ജന്മദിനം

Popular News

പി.എസ്.സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈംബ്...

Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

ഡ്രെസിങ് റൂമിലെ ഭിന്നതകൾ അവസാനിപ്പിക്കാൻ മുംബൈ മാനേജ്മെന്റിന്റെ മാസ്റ്റർസ്ട്രോക്ക്; പുതിയ...

Save your stories

Sign in