Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കെ റെയില്‍ കല്ലിടല്‍ : കണ്ണൂർ എടക്കാടും പ്രതിഷേധം ; സർവേക്കല്ല് പിഴുതുമാറ്റി

കെ റെയില്‍ കല്ലിടല്‍ : കണ്ണൂർ എടക്കാടും പ്രതിഷേധം ; സർവേക്കല്ല് പിഴുതുമാറ്റി
കണ്ണൂര്‍ എടക്കാടും സില്‍വര്‍ലൈന്‍ സര്‍വേയ്ക്കെതിരെ പ്രതിഷേധം. സര്‍വേക്കല്ല് പ്രതിഷേധക്കാര്‍ പിഴുതുനീക്കി.   പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. അറിയിപ്പൊന്നും നല്‍കാതെയാണ് ഉദ്യോഗസ്ഥരെത്തിയതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സര്‍വേ നിയമപ്രകാരമെന്ന് ഉദ്യോഗസ്ഥര്‍. ഗസറ്റ് വിജ്ഞാപനം ഉള്‍പെടെ വന്നതിനുശേഷമാണ് സര്‍വേ എന്ന് ഉദ്യോഗസ്ഥര്‍. പഞ്ചായത്തിലും വില്ലേജ് ഓഫിസിലും അറിയിച്ചിട്ടുണ്ട്. അതേസമയം, സില്‍വര്‍ലൈനിലെ സാങ്കേതിക എതിര്‍പ്പുകളില്‍ സംവാദത്തിന് കെ റെയില്‍. എതിര്‍പ്പുന്നയിച്ചവരെ സംവാദത്തിന് ക്ഷണിച്ചു. വ്യാഴാഴ്ച തിരുവനന്തപുരത്താണ് സംവാദം. സാധ്യതാപഠനത്തിലുണ്ടായിരുന്ന അലോക് വര്‍മയ്ക്കും ക്ഷണമുണ്ട്. അതേസമയം പ്രതിഷേധങ്ങള്‍ അവഗണിച്ച് സില്‍വര്‍ലൈന്‍ സര്‍വേനടപടികള്‍ തുടരാനാണ് കെ റെയില്‍ തീരുമാനം. പ്രതിഷേധത്തിന് സാധ്യത കുറഞ്ഞ സ്ഥലങ്ങളില്‍ ഇന്ന് സര്‍വേ തുടരും. കണ്ണൂരില്‍ ചാല മുതൽ തലശ്ശേരിവരെയുള്ള ഭാഗങ്ങളിലാണ് കല്ലിടൽ ബാക്കിയുളളത്.

Related articles

See all
Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Save your stories

Sign in