Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കെ റെയില്‍ സ്ഥലമെടുപ്പില്‍ വ്യക്തത വരുത്തണം: കെ സുധാകരന്‍ എംപി

കെ റെയില്‍ സ്ഥലമെടുപ്പില്‍ വ്യക്തത വരുത്തണം: കെ സുധാകരന്‍ എംപി
  തിരുവനന്തപുരം : കെ റെയില്‍ പദ്ധതിയുടെ സാമ്പത്തിക-സാങ്കേതിക പ്രവര്‍ത്തനക്ഷമതയെ കുറിച്ചും സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചും സംസ്ഥാന സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. പദ്ധതിയുടെ ഡിപിആറില്‍  ഇക്കാര്യം വ്യക്തമാക്കിയിട്ടില്ലെന്ന് കെ സുധാകരന്‍ എംപി ചൂണ്ടിക്കാട്ടി. ലോക്‌സഭയില്‍ ശൂന്യവേളയില്‍  ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയില്‍വെ മന്ത്രി റാവോസാഹിബ് പാട്ടില്‍ ധന്‍വെ  രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം ഉള്ളത്. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ആശങ്കകളും പൊതുജനത്തിനുണ്ട്. അതിന് ആക്കം കൂട്ടുന്നതാണ് കേന്ദ്ര മന്ത്രിയുടെ മറുപടി. ജനങ്ങളെ വെല്ലുവിളിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. സ്ഥലമേറ്റെടുപ്പും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകളുണ്ടെന്നും ഇതെല്ലാം ജനങ്ങളില്‍ നിന്നും മറച്ചുവെച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സെമി ഹൈസ്പീഡ് സില്‍വല്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in