Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ റെയില്‍ ഡിപിആർ അപൂര്‍ണം; സ്പീക്കര്‍ക്ക് പരാതി നല്‍കി അന്‍വർ സാദത്ത് എംഎല്‍എ

കെ റെയില്‍ ഡിപിആർ അപൂര്‍ണം; സ്പീക്കര്‍ക്ക് പരാതി നല്‍കി അന്‍വർ സാദത്ത് എംഎല്‍എ
തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ലഭ്യമാക്കിയ ഡിപിആർ അപൂർണമെന്ന് ചൂണ്ടിക്കാട്ടി അൻവർ സാദത്ത് എംഎൽഎ സ്പീക്കർക്ക് കത്ത് നൽകി. അപൂർണമായ സാഹചര്യം കൂടി വെളിപ്പെടുത്തണമെന്നും കത്തിൽ ആവശ്യം. നിയമസഭാ ചോദ്യത്തിന്‍റെ ഭാഗമായി ലഭിച്ച രേഖയിൽ നിർണായക വിവരങ്ങളില്ല. 415 കിലോമീറ്റർ പാതയുടെ അലൈൻമെന്‍റില്ല. പ്രധാന സ്റ്റേഷനുകളുടെ വിവരങ്ങളില്ല. സാമ്പത്തിക, സാങ്കേതിക റിപ്പോർട്ടുകളും ലഭ്യമാക്കിയിട്ടില്ലെന്ന് അൻവർ സാദത്ത് പരാതിയിൽ ചൂണ്ടിക്കാട്ടി. നേരത്തെ കെ റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രി അവകാശലംഘനം നടത്തിയെന്നാരോപിച്ച് അന്‍വര്‍ സാദത്ത് സ്പീക്കർക്ക് പരാതി നല്‍കിയിരുന്നു. കെ റെയില്‍ ഡിപിആറിന്‍റെ പകര്‍പ്പ് സഭയില്‍ നല്‍കി എന്ന് പറഞ്ഞെങ്കിലും നല്‍കിയില്ലെന്ന് കാണിച്ചാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്.

Related articles

See all
Popular News

പി.എസ്.സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈംബ്...

Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം; ഡി.ജി.പിക്ക് കത്തയച്ച് മന്ത്രി കെ.എ....

Popular News

മദ്യപിച്ച് വാഹനമോടിക്കൽ: സംസ്ഥാനത്ത് കടുത്ത നടപടിയുമായി പോലീസ്; 6,939 കേസുകൾ, 2,034 ലൈസൻസു...

Save your stories

Sign in