Logo
CHANGE MODE
Fri, Jun 05, 2026 • 11:57 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

'ആരോഗ്യ മേഖലയില്‍ സ്വകാര്യ നിക്ഷേപം'; ധനസ്ഥിതി വ്യക്തമാക്കാന്‍ ധവളപത്രമെന്ന് മന്ത്രി കെ. മുരളീധരന്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 05, 2026
1 min read
Share:

'ആരോഗ്യ മേഖലയില്‍ സ്വകാര്യ നിക്ഷേപം'; ധനസ്ഥിതി വ്യക്തമാക്കാന്‍ ധവളപത്രമെന്ന് മന്ത്രി കെ. മുരളീധരന്

കോഴിക്കോട്: സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതി പൊതുജനങ്ങളെ ബോധ്യപ്പെടുത്താനാണ് ധവളപത്രം പുറത്തിറക്കിയതെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ആരോഗ്യ മേഖലയുടെ പുരോഗതിക്കായി വരുംദിവസങ്ങളിൽ സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രി കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാൻ സ്വകാര്യ കമ്പനികൾ മുന്നോട്ട് വന്നാൽ അത് സ്വാഗതം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 'കായകൽപം' എന്ന പേരിൽ എല്ലാ ജില്ലകളിലും അദാലത്തുകൾ സംഘടിപ്പിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് വെച്ച് നടക്കും. പൊതുജനങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ഈ അദാലത്തുകളിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം, സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡുകളുടെ ഏകോപനം തികച്ചും ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ഈ വിഷയത്തിൽ പെട്ടെന്നൊരു തീരുമാനമെടുക്കാനാകില്ലെന്നും, കൂടുതൽ ആലോചനകൾക്കും ചർച്ചകൾക്കും ശേഷമേ അന്തിമ തീരുമാനത്തിലേക്ക് കടക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10