തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനത്ത് വാർഡ് തലത്തിൽ രൂപം കൊടുത്ത റാപ്പിഡ് റെസ്ക്യൂ ടീം സർക്കാർ രാഷ്ട്രീയ വൽക്കരിക്കുകയാണെന്ന് കെ.മുരളീധരന്‍ എം.പി. എല്ലാവരെയും ഉൾപ്പെടുത്തി രൂപീകരിക്കേണ്ട ആർആർടിയിൽ ഒരു വിഭാഗത്തെ മാത്രമാണ് ഉൾപ്പെടുത്തുന്നത്. റാപ്പിഡ് റെസ്ക്യൂ ടീമിനെ സി.പി.എമ്മിന്‍റെ പോഷകസംഘടനയാക്കി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു.
ഈ മഹാമാരിയുടെ കാലത്ത് എല്ലവരെയും ഒരുമിച്ച് നിർത്താനുള്ള മനസ് സർക്കാർ കാണിക്കണം. കൊവിഡിനെതിരായ പോരാട്ടത്തിൽ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി വേണം മുന്നോട്ടു പോകാൻ. ഇതിന് സർക്കാർ തയ്യാറാകണം. വടകരയിൽ എം.പിയുടെ ഹെൽപ്പ് ഡെസ്ക്കിലേക്ക് ദിനംപ്രതി നിരവധി പേരാണ് വിളിക്കുന്നത്. ഇവർക്ക് ആവശ്യമുള്ള സഹായങ്ങൾ കൃത്യമായി എത്തിക്കുന്നുണ്ട്. ഇതിനെതിരെയും ചിലർ കുപ്രചരണം നടത്തുകയാണ്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എതിരെ പോലും ഇത്തരം കള്ളപ്രചരണങ്ങൾ നടത്തുന്നവർ കൊവിഡിനെക്കാൾ അപകടകാരികളായ വൈറസുകളാണ്. ആരും ഇത്തരം കുപ്രചരണങ്ങൾ വിശ്വസിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. കൊവിഡിന് എതിരായ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി മുന്നോട്ടു കൊണ്ടുപോകും- കെ.മുരളീധരന്‍ പറഞ്ഞു.
കൊവിഡ് പ്രതിരോധം : റാപ്പിഡ് റെസ്ക്യൂ ടീമിനെ സർക്കാർ രാഷ്ട്രീയവൽക്കരിക്കുന്നു ; സി.പി.എമ്മിന്‍റെ പോഷകസംഘടനയാക്കി മാറ്റരുത്: കെ.മുരളീധരന്‍ എം.പി