Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധകർ

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധകർ

ചെന്നൈ: നെൽസൺ-രജനീകാന്ത് കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ജയിലർ 2’ (Jailer 2) ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാലിന്റെ മാസ്സ് ലുക്ക്. ട്രെയിലറിൽ വെറും രണ്ട് സെക്കൻഡ് മാത്രമാണ് എത്തുന്നതെങ്കിലും മാത്യു എന്ന കഥാപാത്രത്തിന്റെ പുതിയ മേക്കോവറും സ്വാഗും മലയാളി പ്രേക്ഷകരെയും തമിഴകത്തെയും ഒരുപോലെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

ആദ്യ ഭാഗത്തിൽ നിന്നും തികച്ചും വ്യത്യസ്തവും ഇന്നേവരെ കാണാത്തതുമായ ലുക്കിലാണ് നെൽസൺ ഇത്തവണ മോഹൻലാലിനെ അവതരിപ്പിച്ചിരിക്കുന്നത്. കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീൻ പങ്കുവെച്ച മോഹൻലാലിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു. രണ്ടാം ഭാഗത്തിൽ മാത്യു എന്ന കഥാപാത്രം വില്ലൻ ഷേഡിലാണോ എത്തുന്നതെന്ന തരത്തിലുള്ള ഫാൻ തിയറികളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാൾ കൂടുതൽ സ്ക്രീൻ സ്പേസ് രണ്ടാം ഭാഗത്തിൽ മോഹൻലാലിനും ടീമിനും ഉണ്ടാകുമെന്ന് സംവിധായകൻ നെൽസൺ നേരത്തെ വ്യക്തമാക്കിയിരുന്നു.

മിഥുൻ ചക്രവർത്തി, സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യാ ബാലൻ, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രം ഈ മാസം 15-ന് തിയേറ്ററുകളിലെത്തും.



Related articles

See all
Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Popular News

രശ്മിക ദിവസവും 15 തവണ 'ഐ ലവ് യൂ' പറയും; മനസ്സുതുറന്ന് വിജയ് ദേവരകൊണ്ട, 'രണബാലി' ഒക്ടോബർ 16...

Popular News

ജയസൂര്യയും വിനായകനും ഒന്നിക്കുന്ന 'ടൈറ്റാൻസ്': ട്രെയിലർ പുറത്ത്; ചിത്രം ഒക്ടോബറിൽ തീയേറ്ററ...

Popular News

'നിങ്ങളെന്നും ഞങ്ങൾക്ക് വലിയൊരു പ്രചോദനമാണ്', ‘ഡൊറോത്തി’ക്ക് പിന്തുണ അറിയിച്ച മെഗാസ്റ്റാർ...

Save your stories

Sign in