Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വർണ്ണം; ഭാരോദ്വഹനത്തില്‍ നേട്ടം ജെറെമിയിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വർണ്ണം; ഭാരോദ്വഹനത്തില്‍ നേട്ടം ജെറെമിയിലൂടെ
ബര്‍മിങ്ഹാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ്ണം. പുരുഷന്മാരുടെ 67 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ജെറെമി ലാല്‍റിന്നുങ്ക സ്വര്‍ണ്ണം നേടി. ആകെ 300 കിലോ ഉയര്‍ത്തിയാണ് 19കാരനായ ജെറെമി  ഒന്നാമതെത്തിയത്. ജെറെമിയുടെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണ നേട്ടമാണിത്. സ്‌നാച്ചില്‍ 140 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 160 കിലോയുമാണ് ജെറെമി ലാല്‍റിന്നുങ്ക ഉയര്‍ത്തിയത്. സ്‌നാച്ചില്‍ 140 കിലോ ഉയര്‍ത്തിയതോടെ ജെറെമി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുതിയ റെക്കോഡും കുറിച്ചു. മിസോറാമിലെ ഐസ്‌വാൾ സ്വദേശിയായ ജെറെമി 2018 യൂത്ത് ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടിയിരുന്നു. 293 കിലോ ഉയര്‍ത്തിയ സമോവയുടെ വായ്പാവ നേവോ ഇയാനെ വെള്ളിയും 290 കിലോ ഉയര്‍ത്തിയ നൈജീരിയയുടെ എഡിഡിയോംഗ് ജോസഫ് ഉമോവഫിയ വെങ്കലവും നേടി.

Related articles

See all
Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ഗംഭീറിനായി ഐ.പി.എൽ ഫ്രാഞ്ചൈസികളുടെ വലവീശൽ; ഇന്ത്യൻ കോച്ച് സ്ഥാനത്തുനിന്ന് തിരികെ എത്തിക്കാ...

Popular News

ഏഷ്യൻ പാരാ ഗെയിംസ്: 100 മെഡലുകൾ പിന്നിട്ട് ഇന്ത്യ; അഞ്ചാം ദിനം രണ്ട് ലോക റെക്കോർഡുകളോടെ സു...

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Save your stories

Sign in