Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'ഒറ്റക്കെട്ടായി ഇന്ത്യാ സഖ്യം തെരുവില്‍'; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് ഇന്ത്യ സഖ്യത്തിന്റെ മാർച്ച്, കനത്ത ജാഗ്രതയില്‍ തലസ്ഥാനം

'ഒറ്റക്കെട്ടായി ഇന്ത്യാ സഖ്യം തെരുവില്‍'; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്  ഇന്ന് ഇന്ത്യ സഖ്യത്തിന്റെ മാർച്ച്, കനത്ത ജാഗ്രതയില്‍ തലസ്ഥാനം

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു. ഇന്ന് ദില്ലിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും. ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങിയ പ്രക്ഷോഭം അഞ്ചാം നാളിലേക്ക് കടക്കുമ്പോൾ കൂടുതൽ ശക്തമാകുകയാണ്. ഇന്നലെ വലെ രാജ്യ തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിവിധ വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെങ്കിൽ ഇന്ന് മുതൽ കോൺഗ്രസും ഇന്ത്യ സഖ്യവും ഒന്നാകെ നേതൃത്വം വഹിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്കാണ് ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാര്‍ മാര്‍ച്ച് നടത്തുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ദില്ലിയിലുള്ള കേരള മുഖ്യമന്ത്രി വി ഡി സതീശൻ തുടങ്ങിയവും പ്രതിഷേധത്തിൽ അണിനിരക്കും. മാർച്ച് കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് ഡല്‍ഹി. 

രാവിലെ പാർലമെന്റിന്റെ മകർ ദ്വാർ മുതൽ നിർവാചൻ സദൻ വരെയാണ് ഇന്ത്യ സഖ്യത്തിന്റെ എം പിമാർ മാർച്ച് നടത്തുന്നത്. രാവിലെ പത്ത് മണിക്ക് മകർ ദ്വാറിൽ എം പിമാർ ഒത്തുചേരുമെന്നും 150 ലധികം എം പിമാർ മാർച്ചിൽ പങ്കെടുക്കുമെന്നാണ് വിവരം. പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും, വോട്ടർപട്ടികയിലെ എസ് ഐ ആ‌ർ നടപടിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രധാനമായി ഗ്യാനേഷ് കുമാറിന്റെ രാജിയെന്ന ആവശ്യത്തിലേക്കാണ് പ്രതിഷേധം കേന്ദ്രീകരിക്കുന്നത്.

എസ് ഐ ആ‌ർ നടപടിയിലൂടെ അർഹരായ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയെന്നാണ് പ്രതിപക്ഷം പറയുന്നത്.  ഈ മാസം ഏട്ടുവരെ രാജ്യവ്യാപകമായി ‘Save Democracy’ പ്രതിഷേധ പരിപാടികൾ നടത്താനും, തുടർന്ന് ജില്ലാ തലത്തിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും സഖ്യം തീരുമാനിച്ചിട്ടുണ്ട്. നവംബർ ഒന്നിന് ഡല്‍ഹിയിൽ വൻ റാലിയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കാണുകയും തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട പരാതികൾ നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഇന്നലെയും ഗ്യാനേഷ് കുമാറിനെതിരായ വന്‍ പ്രതിഷേധമായിരുന്നു ഡല്‍ഹിയില്‍ നടന്നത്. ജന്തർമന്തറിലേക്ക് കോൺഗ്രസിന്‍റെ വിദ്യാർത്ഥി സംഘടനയായ നാഷ്ണൽ സ്റ്റുഡൻസ് യൂണിയൻ ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന സമരവും സംഘർഷഭരിതമായിരുന്നു. ഗ്യാനേഷിന്‍റെ രാജിയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ല എന്ന നിലപാടിലാണ് പ്രതിപക്ഷവും വിദ്യാർഥി - യുവജന സംഘടനകളും.  ഇന്നലെ നടന്ന പ്രതിഷേധത്തില്‍ വനിതാ പ്രവർത്തകരെയടക്കം പൊലീസ് ബലം പ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

അതിനിടെ ജന്തർമന്തർ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഡല്‍ഹി എസിപി വിവേക് ഭഗത് ലൈംഗിക അതിക്രമം നടത്തിയെന്നും കയ്യേറ്റം ചെയ്തെന്നും ആരോപണമുന്നയിച്ച മാധ്യമപ്രവർത്തകയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. വനിത മാധ്യമ പ്രവർത്തകർക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ രാഹുൽ ഗാന്ധിയടക്കം രംഗത്തെത്തി. പൊലീസ് മാധ്യമ പ്രവർത്തകരെ അതിക്രൂരമായി വലിച്ചിഴച്ചെന്നും, മോശമായി പെരുമാറിയെന്നും രാഹുൽ ആരോപിച്ചു. സാകേത് പൊലീസ് സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വിടണമെന്നാവശ്യപ്പെട്ട രാഹുൽ, അമിത് ഷായും പൊലീസും സ്ത്രീകളെ ഭയക്കുന്നതെന്തിനെന്നും ചോദിച്ചു. ഈ പശ്ചാത്തലത്തിൽ ഇന്ത്യ സംഖ്യത്തിന്‍റെ ഇന്നത്തെ പ്രതിഷേധവും സംഘർഷഭരിതമാകാനാണ് സാധ്യത.

Related articles

See all
Popular News

വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ; വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ഒക്ടോബർ 10 മുതൽ രാജ്യ...

Popular News

'കുറ്റവാളികളുടെ മനസ്സിൽ ഭയം വേണം' ഡൽഹിയിൽ സ്ത്രീസുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതിയുടെ കർശന...

Popular News

ജന്തർമന്തറിലെ പ്രതിഷേധം: ഡല്‍ഹി പൊലീസ് അതിക്രമത്തില്‍ അമിത് ഷാ മൗനം വെടിയണമെന്ന് രാഹുല്‍...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Save your stories

Sign in