Trending
Browse

All sections

Watch

No business videos available

No Middle East videos available

World

ഡോണൾഡ് ട്രംപും അദ്ദേഹത്തിന്‍റെ ഭരണകൂടവും കഴിവുകെട്ടവരെന്ന് രഹസ്യരേഖകളിൽ ബ്രിട്ടന്‍റെ യുഎസ് അംബാസഡർ

ഡോണൾഡ് ട്രംപും അദ്ദേഹത്തിന്‍റെ ഭരണകൂടവും കഴിവുകെട്ടവരെന്ന് രഹസ്യരേഖകളിൽ ബ്രിട്ടന്‍റെ യുഎസ് അംബാസഡർ
Donald-Trump-Kim-Darroch യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും അദ്ദേഹത്തിന്‍റെ ഭരണകൂടവും കഴിവുകെട്ടതാണെന്ന് ബ്രിട്ടന്‍റെ യുഎസ് അംബാസഡർ കിം ദോറാക്. ബ്രിട്ടനിലേക്ക് അയച്ച രഹസ്യരേഖകളെ ഉദ്ധരിച്ച് മെയിൽ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ട്രംപിന്‍റെ ഭരണം പ്രവർത്തനരഹിതമാണെന്നും വസ്തുതകളിൽ ഊന്നിയുള്ളതല്ലെന്നും കിം ദോറാക് പറയുന്നു. നയതന്ത്രതലത്തിൽ പരാജയവും ബ്രിട്ടനിലേക്ക് അയച്ച രഹസ്യരേഖകളിൽ കിം ചൂണ്ടിക്കാട്ടുന്നു. യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുപോലെ വൈറ്റ്ഹൗസിലെ അനിശ്ചിതത്വവും അസ്ഥിരതയും യാഥാർഥ്യമാണ്. ഇവ വ്യാജവാർത്തകളാണെന്ന ട്രംപിന്‍റെ ആവർത്തനം പൊള്ളയാണെന്നും കിം ദോറാക് പറയുന്നു. ഇറാൻ നയത്തിലെ ട്രംപിന്‍റെ നിലപാടുകൾ പരസ്പര ബന്ധമില്ലാത്തതാണ്. 150 ഇറാൻ സ്വദേശികൾ കൊല്ലപ്പെടുമെന്നതുകൊണ്ടാണ് അവർക്കെതിരായ മിസൈൽ ആക്രമണം അവസാനനിമിഷം റദ്ദാക്കിയതെന്ന ട്രംപിന്‍റെ വെളിപ്പെടുത്തലിന് അടിസ്ഥാനമില്ലെന്നും കിം ചൂണ്ടിക്കാട്ടുന്നു.

Related articles

See all
Popular News

1999-ന് ശേഷമുള്ള ഉയർന്ന മരണനിരക്ക്; ലോകത്ത് കോളറ ഭീതി വിതയ്ക്കുന്നതായി WHO റിപ്പോർട്ട്

Popular News

ഫ്‌ലൈ ദുബായ് വിമാനത്തിലെ അക്രമണം: ഇറാന് പങ്കുണ്ടെങ്കില്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ട...

Popular News

എഐ ഏജന്റുകളുടെ അതിരുകടന്ന പ്രവർത്തനം: പുതിയ മോഡലുകളുടെ പരിശീലനം നിർത്തിവെച്ച് ഓപ്പൺ എഐ

Popular News

അക്രമത്തില്‍ പരിക്കേറ്റിട്ടും തളരാതെ പൊരുതി; 174 ജീവനുകള്‍ രക്ഷിച്ചു; ക്യാപ്റ്റന്‍ സ്മിത്...

Save your stories

Sign in