Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

കശ്മീർ വിഷയത്തിൽ അമേരിക്കൻ മധ്യസ്ഥത തേടി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

കശ്മീർ വിഷയത്തിൽ അമേരിക്കൻ മധ്യസ്ഥത തേടി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
കശ്മീർ വിഷയത്തിൽ അമേരിക്കൻ മധ്യസ്ഥത തേടി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.  വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇമ്രാൻ ആവശ്യം അറിയിച്ചത്. കശ്മീരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ അമേരിക്കയ്ക്ക് ഇടപെടാൻ കഴിഞ്ഞേക്കുമെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. കശ്മീർ വിഷയം നരേന്ദ്ര മോദി തന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ആ സ്ഥിതിക്ക് വിഷയത്തിൽ മധ്യസ്ഥനാകുന്നതിൽ മോദിക്ക് എതിർപ്പുണ്ടാവില്ലെന്നാണ് താൻ കരുതുന്നതെന്നും ട്രംപ് പറഞ്ഞു. അഫ്ഗാൻ യുദ്ധം അവസാനിപ്പിക്കാൻ പാകിസ്ഥാന്‍റെ സഹകരണം വേണമെന്ന് ട്രംപ് ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാനിൽ വൻതോതിൽ നിക്ഷേപത്തിന് അമേരിക്ക ആഗ്രഹിക്കുന്നതായും ട്രംപ് കൂടിക്കാഴ്ചയിൽ പറഞ്ഞു. ഇരുവരുടെയും കൂടിക്കാഴ്ചയിൽ പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള വ്യാപാരമേഖലയിലെ സഹകരണവും തെക്കേ ഏഷ്യയിലും അഫ്ഗാനിസ്ഥാനിലും സമാധാനം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും ചർച്ചയുണ്ടായതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  

Related articles

See all
Popular News

ബംഗ്ലാദേശിൽ വീണ്ടും രാഷ്ട്രീയ സംഘർഷം: ബിഎൻപി നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ നരൈലിൽ വ്യ...

Popular News

അമേരിക്കൻ അന്വേഷണ ഏജൻസിയെ വിറപ്പിച്ച് ഹാക്കർമാർ; എഫ്.ബി.ഐയുടെ നിർണായക ഡേറ്റാബേസ് ചോർത്തി

Popular News

ഫെഡറൽ റിസർവിനെതിരെ തുറന്നടിച്ച് ട്രംപ്; പലിശ നിരക്കിൽ ഇന്ത്യയെ മാതൃകയാക്കി വിമർശനം

Popular News

ട്രംപ് ഭരണകൂടത്തിന് വീണ്ടും തിരിച്ചടി: F-1 വിസ വിദ്യാർഥികളുടെ പ്രായോഗിക പരിശീലന അവസരങ്ങൾ (...

Save your stories

Sign in