Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

10 മില്യൺ കാഴ്ചകൾ പിന്നിട്ട് ‘ഐ ആം ഗെയിം’ ആദ്യഗാനം; ‘മഴവില്ലായേ’ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

10 മില്യൺ കാഴ്ചകൾ പിന്നിട്ട് ‘ഐ ആം ഗെയിം’ ആദ്യഗാനം; ‘മഴവില്ലായേ’ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

 ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ലെ ആദ്യഗാനം യൂട്യൂബിൽ 10 മില്യൺ കാഴ്ചകൾ പിന്നിട്ടു. ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ‘മഴവില്ലായേ’ എന്ന പ്രണയഗാനമാണ് സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റായി മുന്നേറുന്നത്.

ജേക്സ് ബിജോയ് ഈണമിട്ട ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽനിന്ന് ലഭിക്കുന്നത്. അർമാൻ മാലിക് ആലപിച്ച ഗാനത്തിന് വരികൾ ഒരുക്കിയത് ഷർഫുവാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളും പുറത്തിറങ്ങിയിട്ടുണ്ട്. ദുൽഖർ സൽമാനും കയദു ലോഹറും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയനിമിഷങ്ങളാണ് ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. സീ മ്യൂസിക്കാണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം 2026 സെപ്റ്റംബർ 3ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും ആക്ഷൻ, ചേസ് രംഗങ്ങളും നിറഞ്ഞ ട്രെയ്‌ലർ വലിയ തിയറ്റർ അനുഭവത്തിന്റെ സൂചനയാണ് നൽകുന്നത്.

ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ‘ഐ ആം ഗെയിം’ ഒരുങ്ങുന്നത്. മെഗാ സ്റ്റൈലിഷ് മാസ് ലുക്കിലാണ് ദുൽഖറിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സ്റ്റൈലിഷ് ഫാന്റസി ത്രില്ലറായിരിക്കും ചിത്രമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ‘ഐ ആം ഗെയിം’, ദുൽഖർ സൽമാന്റെ 40-ാം ചിത്രമാണ്. ദുൽഖറിനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കയദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് താരം സംയുക്ത വിശ്വനാഥൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ജേക്സ് ബിജോയ് ഒരുക്കിയ സംഗീതവും അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കിയ ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളാകുമെന്നാണ് ട്രെയ്‌ലറും ഗാനവും നൽകുന്ന സൂചന. ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമിച്ച് പുറത്തിറങ്ങുന്ന ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’.‘ആർഡിഎക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

 അണിയറപ്രവർത്തകർ
ലൈൻ പ്രൊഡ്യൂസർ: ബിബിൻ പെരുമ്പിള്ളി
ഛായാഗ്രഹണം: ജിംഷി ഖാലിദ്
സംഗീതം: ജേക്സ് ബിജോയ്
എഡിറ്റിംഗ്: ചമൻ ചാക്കോ
ആക്ഷൻ: അൻപറിവ് മാസ്റ്റേഴ്സ്
പ്രൊഡക്ഷൻ ഹെഡ്: സുജയ് ജെയിംസ്, ദേവദേവൻ
പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി
മേക്കപ്പ്: റോണക്സ് സേവ്യർ
കോസ്റ്റ്യൂം: മഷർ ഹംസ
പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ
അസോസിയേറ്റ് ഡയറക്ടർ: രോഹിത് ചന്ദ്രശേഖർ
ഗാനരചന: മനു മഞ്ജിത്ത്, വിനായക് ശശികുമാർ
VFX: തൗഫീഖ് - എഗ്‌വൈറ്റ്
പോസ്റ്റർ ഡിസൈൻ: ടെൻ പോയിന്റ്
സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ
സൗണ്ട് മിക്സ്: കണ്ണൻ ഗണപത്
സ്റ്റിൽസ്: എസ്.ബി.കെ
മാർക്കറ്റിംഗ് ഹെഡ്: വിജിത് വിശ്വനാഥൻ
പിആർഒ: ശബരി


Related articles

See all
Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Save your stories

Sign in