Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

എസ്.രാജേന്ദ്രൻ എംഎൽഎയുടെ മൂന്നാറിലെ വീടിരിക്കുന്നതും കയ്യേറ്റ ഭൂമിയില്‍

എസ്.രാജേന്ദ്രൻ എംഎൽഎയുടെ മൂന്നാറിലെ വീടിരിക്കുന്നതും കയ്യേറ്റ ഭൂമിയില്‍
Rajendran-MLA-House വനിതാ സബ്ബ് കളക്ടര്‍ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ എസ്.രാജേന്ദ്രൻ എംഎൽഎയുടെ മൂന്നാറിലെ വീടിരിക്കുന്നത് കയ്യേറ്റ ഭൂമിയിലെന്ന് കണ്ടെത്തൽ. ഇന്നലെ സബ്ബ് കളക്ടറുടെ നിർദ്ദേശ പ്രകാരം മൂന്നാർ വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിലാണ് രേഖകൾ ലഭ്യമല്ല എന്ന റിപ്പോർട്ട് നൽകിയിട്ടുള്ളത്. എംഎൽഎയുടെ സ്ഥലം പട്ടയഭൂമിയോ കയ്യേറ്റ ഭൂമിയോ എന്നു ഉറപ്പാക്കി റിപ്പോർട്ട് നൽകാൻ ദേവികുളം സബ്ബ് കളക്ടർ രേണു രാജാണ് മൂന്നാർ വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകിയത്. അതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രേഖകൾ കൈവശമില്ലെന്ന റിപ്പോർട്ട് വില്ലേജ് ഓഫീസർ നൽകിയത്. വൈദ്യുതി ബോർഡിന്‍റെ സ്ഥലം കൈയ്യേറിയാണ് എംഎൽഎ വീട് നിർമ്മിച്ചതെന്ന പരാതി ഇപ്പോഴും നിലനിൽക്കുകയാണ്. ഇതിനിടയിലാണ് മൂന്നാറിലെ അനധികൃത കെട്ടിട നിർമാണം വിവാദത്തിലാകുന്നത്‌. മാത്രമല്ല എംഎൽഎയുടെ വീടിന് സമീപം സിപിഎം നേതാവ് കൈവശം വച്ചിരിക്കുന്ന സ്ഥലത്തു നിന്നും ജെസിബി ഉപയോഗിച്ച് വൻതോതിൽ മണ്ണ് നീക്കം ചെയ്തതിനെതിരെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. അതേ സമയം എംഎൽഎ രാജി വയ്ക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. സ്ത്രീത്വത്തെ അപമാനിച്ച എസ്.രാജേന്ദ്രനെതിരെ മൂന്നാറിൽ വനിതാ കൂട്ടായ്മ നടന്നു. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ നേതൃത്വവും സമരം ആരംഭിക്കുകയാണ്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in