HAJJ| ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കമാകും; ഹജ്ജ് നിര്‍വഹിക്കുന്നത് 20 ലക്ഷം തീര്‍ഥാടകര്‍
Jaihind TV News Report
Jaihind TV Web Desk
June 04, 2025
1 min read
•
Updated: June 04, 2026
ഹജ്ജിന്റെ പ്രധാന കര്‍മങ്ങള്‍ക്ക് ഇന്ന്( ബുധന്‍ ) തുടക്കമാകും. അറഫാ സംഗമത്തില്‍ പങ്കെടുക്കാന്‍ പുലര്‍ച്ചെ മുതല്‍ അറഫ മൈതാനിയിലേക്ക് വിശ്വാസികള്‍ ഒഴുകിയെത്തും. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകരാണ് മിനാ താഴ്‌വരയിലേക്ക് നീങ്ങുന്നത്. 20 ലക്ഷത്തോളം തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്.
അതേസമയം, ഹജ്ജിന്റെ ആദ്യ ദിനം തീര്‍ഥാടകര്‍ താമസിക്കുന്നത് മിനയിലാണ്. 25 ലക്ഷം ചതുരശ്ര മീറ്ററിലുള്ള മിനായില്‍, രണ്ട് ലക്ഷത്തോളം തമ്പുകളുണ്ട്. ഒരു പകല്‍ മുഴുവന്‍ അറഫയില്‍ കഴിച്ചുകൂട്ടി, മുസ്ദലിഫയില്‍ അന്തിയുറങ്ങി , വെള്ളിയാഴ്ച മിനായില്‍ തിരിച്ചെത്തും. തുടര്‍ന്ന്, മൂന്ന് ദിവസം രാപ്പാര്‍ത്താണ് ബാക്കി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുക. ബലിയറുക്കല്‍, ജംറയിലെ കല്ലേറ് കര്‍മം, മക്ക മസ്ജിദുല്‍ ഹറാമിലെത്തിയുള്ള പ്രദക്ഷിണം എന്നിവയും ഇതോടൊപ്പം നടക്കും. ഇതോടെ, ഈ വര്‍ഷത്തെ ഹജ്ജ് പുണ്യ കര്‍മ്മങ്ങള്‍ക്ക് സമാപനമാകും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10