Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കാരുണ്യ പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

കാരുണ്യ പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
സംസ്ഥാനത്തെ പതിനായിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായ കാരുണ്യ ബെനവലന്റ് പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് ആവശ്യപ്പെട്ട്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.  അടിയന്തിര ശസ്ത്രക്രിയ കാത്തു നില്‍ക്കുന്ന നിരവധി നിര്‍ദ്ധനരായ രോഗികളുടെ ജീവിതമാണ് കാരുണ്യ ബെനവലന്റ് പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനം കാരണം ദുസ്സഹമായിരിക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ലക്ഷക്കണക്കിന് നിര്‍ദ്ധനരായ രോഗികളുടെ അവസാനത്തെ ആശ്വാസമാണ് കാരുണ്യ നിധി. കഴിഞ്ഞ യുഡി എഫ് സര്‍ക്കാര്‍ 2011-12 വര്‍ഷ ബഡ്ജറ്റിലൂടെ കൊണ്ട് വന്ന സ്വപ്ന പദ്ധതിയായിയ കാരുണ്യ ബെനവലന്റ് ചികിത്സ പദ്ധതി വഴി സംസ്ഥാനത്തെ ലക്ഷകണക്കിന് സാധാരണക്കാര്‍ക്കാണ് ഇതുവരെ ആശ്വാസമെത്തിക്കാന്‍ സാധിച്ചിട്ടുള്ളത്. സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള നിര്‍ദ്ധനരായ രോഗികള്‍ക്ക് യാതൊരു നിബന്ധനയും കൂടാതെ ചികിത്സാ തുക നല്‍കി വരുന്ന ഈ പദ്ധതി രാജ്യത്തിനു തന്നെ മാതൃകയാണ്.രോഗികള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ 24 മണിക്കൂറിനകം രണ്ട് ലക്ഷം രൂപ വരെ ചികിത്സാനുകൂല്യം ലഭിക്കുന്നു എന്നതാണ് കാരുണ്യ പദ്ധതിയെ മറ്റു പദ്ധതികളില്‍ നിന്നും വ്യത്യസ്ഥമാക്കിയിരുന്നതെന്ന് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു. കാരുണ്യ പദ്ധതി നിര്‍ത്തലാക്കി അതിന് പകരമായി കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്തെ പാവപ്പെട്ട രോഗികള്‍ക്ക് കടുത്ത ആഘാതമാണ് സൃഷ്ടിക്കാന്‍ പോകുന്നത്. സമൂഹത്തിലെ ഏറ്റവും താഴെക്കിടയില്‍ നില്‍ക്കുന്നവരെ ഇന്‍ഷൂറന്‍സിന്റെ നൂലാമാലകളില്‍ കുടുക്കി ചികിത്സ നിഷേധിക്കുന്ന നിലപാടാണ് ഇന്‍ഷൂറന്‍സ് നടപ്പിലാക്കുന്ന സ്വകാര്യ ഏജന്‍സികള്‍ സ്വീകരിക്കാന്‍ പോകുന്നത്. സ്വകാര്യ ഏജന്‍സികളുടെ ലാഭത്തിന് പാവപ്പെട്ട ജനങ്ങളെ ബലിയാടാക്കുള്ള തീരുമാനത്തിന് എല്‍ ഡി എഫ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ആഗസ്റ്റ് 1 ന് മാത്രം നിലവില്‍ വരുന്ന കേന്ദ്ര പദ്ധതിക്കായി ജൂലൈ മാസത്തില്‍ തന്നെ കാരുണ്യ പദ്ധതി നിര്‍ത്തലാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കത്തില്‍ പറഞ്ഞു. പാവപ്പെട്ടവനും സാധാരണക്കാരനും വേണ്ടി യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയ പദ്ധതിയെ യാതൊരു കാരണവുമില്ലാതെ പിന്‍വലിക്കുന്ന ഈ നടപടി സര്‍ക്കാര്‍ പുനപരിശോധിക്കണം.സംസ്ഥാനത്തെ ഏറ്റവും താഴെക്കിടയിലുള്ള ജനങ്ങളോട് കാട്ടുന്ന കടുത്ത അനീതിയാണ് സര്‍ക്കാരിന്റെ ഈ നടപടി.സര്‍ക്കാറിന് യാതൊരു വിധ സാമ്പത്തിക ബാദ്ധ്യതയുമില്ലാതെ ലോട്ടറി ടിക്കറ്റ് വരുമാനം വഴിയായിരുന്നു അനുകൂല്യം നല്‍കി വന്നിരുന്നത്. ഈ പദ്ധതി നിര്‍ത്തലാക്കാനുള്ള കാരണം ന്യായീകരിക്കാനാവില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിക്കൊണ്ട് തന്നെ പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായ കാരുണ്യ ബെനവലന്റ് പദ്ധതിയും നില നിര്‍ത്തണമെന്ന് സര്‍ക്കാരിനോട് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ട്.

Related articles

See all
Popular News

20 വർഷം മുൻപുള്ള കേസിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം; നിർദേശം നൽകി മന്ത്രി ര...

Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Save your stories

Sign in