Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ശശീന്ദ്രന്‍ കേസ് ഒതുക്കിത്തീർത്തത് ജനങ്ങളോടുള്ള വെല്ലുവിളി; സ്ത്രീപീഡനത്തെ സഹായിക്കുന്നതിന് തുല്യമെന്ന് രമേശ് ചെന്നിത്തല

ശശീന്ദ്രന്‍ കേസ് ഒതുക്കിത്തീർത്തത് ജനങ്ങളോടുള്ള വെല്ലുവിളി; സ്ത്രീപീഡനത്തെ സഹായിക്കുന്നതിന് തുല്യമെന്ന് രമേശ് ചെന്നിത്തല
  തിരുവനന്തപുരം : കുണ്ടറ പീഡന പരാതിയുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ ശശീന്ദ്രന്‍റെ കേസ് ഒതുക്കി തീർത്ത നടപടിയില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ.  പിണറായി വിജയന്‍റെ നിഘണ്ടുവിൽ മാത്രമേ ഇത്തരത്തിലുള്ള വിചിത്ര വാദം ഉണ്ടാകുകയുള്ളൂവെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. ഇത്തരം കേസുകള്‍ ഒതുക്കി തീർക്കുന്നത് സ്ത്രീപീഡനത്തെ സഹായിക്കുന്നതിന് തുല്യമാണ്. പിണറായിയുടെ നിഘണ്ടുവിൽ സ്ത്രീ പീഡനത്തെ ഒതുക്കാൻ തീർക്കാൻ ശ്രമിച്ചാലും ആളിനെ കുറ്റവിമുക്തനാക്കുന്ന നടപടിയാണ് കാണുന്നത്. ഇത് അംഗീകരിക്കാനാകില്ല. കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ വർധിച്ചു വരികയാണ്. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിന് പകരം അതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് മന്ത്രിയുടെ കേസ് ഒതുക്കിയത് വഴി വ്യക്തമാകുന്നത്. ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

ബി.ജെ.പിക്കെതിരെ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ സി.പി.എം അസ്വസ്ഥരാകുന്നത് എന്തിന്? കലാപമുണ്...

Popular News

"മക്കളുടെ കേസില്‍ പാര്‍ട്ടിയെ കവചമാക്കിയില്ല"; സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുകളുമായി ബി...

Popular News

'ഗ്യാനേഷ് കുമാര്‍ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗമല്ല, സിപിഎം നേതാവുമല്ല; എന്തിന് പ്രകോപനമ...

Popular News

'ബി.ജെ.പി വിരുദ്ധ സമരത്തില്‍ എസ്.എഫ്.ഐക്ക് എന്ത് പ്രകോപനം?'; യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍...

Save your stories

Sign in