തിരുവനന്തപുരം : ലോകായുക്ത നിയമഭേദഗതിക്ക് സംസ്ഥാനസര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയ നിയമഭേദഗതിയോടെ ലോകായുക്തയുടെ അധികാരങ്ങള്‍ കുറക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് സിപിഎം പാര്‍ട്ടി നേതൃതലത്തിലും ധാരണയായിട്ടുണ്ട്. പൊതു പ്രവർത്തകർ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ രാജി അനിവാര്യമാക്കുന്ന പതിനാലാം വകുപ്പിൽ കാതലായ മാറ്റം വരുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തിന് ശേഷം ഓര്‍ഡിനന്‍സ് കൊണ്ടു വരാനാണ് നീക്കം.
ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ അഴിമതിവിരുദ്ധ ഓംബുഡ്സ്മാന്‍ സംഘടനയാണ് ലോകായുക്ത. നിയമപ്രകാരം രൂപം കൊണ്ട ഒരു അഴിമതി നിർമ്മാർജ്ജനസംവിധാനമാണ് ലോകായുക്ത. ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് നടത്തുന്ന അഴിമതി, സ്വജനപക്ഷപാതം, മനഃപൂര്‍വം മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികൾ, വ്യക്തിപരമായോ മറ്റുള്ളവർക്കോ നേട്ടമുണ്ടാക്കാൻ വേണ്ടി വ്യവസ്ഥാപിത താല്പര്യത്തോടെയുള്ള നടപടികൾ, മനപൂർവം നടപടികൾ താമസിപ്പിക്കല്‍ തുടങ്ങിയ ക്രമക്കേടുകൾ ലോകായുക്ത മുഖേന ചോദ്യം ചെയ്യാം. സംസ്ഥാനത്തെ മന്ത്രിമാര്‍ (നിലവില്‍ മന്ത്രിയായിരിക്കുന്നവരോ മുന്‍പ് മന്ത്രിയായിരുന്നവരോ എല്ലാം ലോകായുക്തയുടെ അന്വേഷണ പരിധിയില്‍ വരും)
നേരിട്ടോ അഭിഭാഷകൻ മുഖാന്തരമോ ആർക്കും ലോകായുക്തിൽ അഴിമതി വിവരങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നൽകാം.