Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കൊവിഡ് കൂടി നിൽക്കുമ്പോൾ ആരോഗ്യപ്രവർത്തകരെ പിരിച്ചുവിടുന്നത് ആശാസ്യമല്ല ; ധനകാര്യവകുപ്പ് ഫണ്ട് അനുവദിക്കണം : ഡോ ശൂരനാട് രാജശേഖരൻ

കൊവിഡ് കൂടി നിൽക്കുമ്പോൾ  ആരോഗ്യപ്രവർത്തകരെ പിരിച്ചുവിടുന്നത് ആശാസ്യമല്ല ; ധനകാര്യവകുപ്പ് ഫണ്ട് അനുവദിക്കണം : ഡോ ശൂരനാട് രാജശേഖരൻ
സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടി നിൽക്കുമ്പോൾ 22000 ആരോഗ്യപ്രവർത്തകരെ പിരിച്ചുവിടുന്ന നടപടി സർക്കാർ ഉപേക്ഷിക്കണമെന്നും ആരോഗ്യ പ്രവർത്തകർക്ക് ശമ്പളം നൽകാനുള്ള പണം ധനകാര്യവകുപ്പ് അനുവദിക്കണമെന്നും കോൺഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരൻ ആവശ്യപ്പെട്ടു. ഡോക്ടർമാരും നേഴ്സുമാരും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ 22000 പേരെ സർക്കാർ പിരിച്ചു വിടുകയാണ്. കൊവിഡ് മഹാമാരിയിൽ നമ്മളെ സേവിച്ചവർ ആണ് ഇവർ. 6 മാസം കൂടി ഇവരുടെ സേവനം വേണമെന്ന ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം ധനകാര്യ വകുപ്പ് തള്ളി കളഞ്ഞിരിക്കുകയാണ്. ഇവർക്ക് ശമ്പളം കൊടുക്കാൻ ധനവകുപ്പിന്‍റെ കയ്യിൽ പണം ഇല്ല എന്ന നിലപാടിൽ ആണ് മന്ത്രി ബാലഗോപാൽ . കൊവിഡ് ചികിൽസയിൽ ഏറ്റവും ഫലപ്രദമായി സേവനമനുഷ്ടിച്ച ഈ ആരോഗ്യ പ്രവർത്തകരെ കൊവിഡ് മഹാമാരി നിയന്ത്രണ വിധേയമാക്കുന്നതിന് മുൻപ് പിരിച്ചുവിടുന്നത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കൊവിഡ് ചികിൽസക്ക് എത്തുന്ന ജനങ്ങളെയാണ്. കൊവിഡ് പൂർണമായും തുടച്ചു നീക്കുന്നതുവരെ ഇവരുടെ സേവനം ജനങ്ങൾക്ക് ആവശ്യമാണ്. ഹെലികോപ്റ്ററും അകമ്പടി വാഹനങ്ങളും വാങ്ങിക്കാൻ ധനകാര്യവകുപ്പിന്റെ കയ്യിൽ പണം ഉണ്ട്. അനാവശ്യ കാര്യങ്ങൾക്ക് പണം അനുവദിക്കുന്ന ധനകാര്യവകുപ്പ് ജനങ്ങൾക്ക് പ്രയോജനമുള്ള കാര്യങ്ങൾക്ക് പണം അനുവദിക്കുന്നില്ല. സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്മെന്‍റ് പൂർണ്ണ പരാജയമാണന്നും ഡോ. ശൂരനാട് ആരോപിച്ചു.

Related articles

See all
Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Save your stories

Sign in