Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കരിപ്പൂരില്‍ 1 കോടി രൂപയുടെ സ്വർണ്ണമിശ്രിതം പിടികൂടി; രണ്ടുപേർ പിടിയില്‍

കരിപ്പൂരില്‍ 1 കോടി രൂപയുടെ സ്വർണ്ണമിശ്രിതം പിടികൂടി; രണ്ടുപേർ പിടിയില്‍
മലപ്പുറം: കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണ്ണമിശ്രിതം പിടികൂടി. ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വില മതിക്കുന്ന 2.1 കിലോഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്‍റലിജൻസ് ഉദ്യോഗസ്ഥരും ഡിആർഐ ഉദ്യോഗസ്ഥരും ചേർന്നാണ് പിടികൂടിയത്. രണ്ടു യാത്രക്കാർ പിടിയിലായി. സ്‌പൈസ്ജെറ്റ് വിമാനത്തിൽ ജിദ്ദയിൽ നിന്നുവന്ന മലപ്പുറം അമരമ്പലം സ്വദേശിയായ പനോലൻ നവാസിൽനിന്നും 1056 ഗ്രാം തൂക്കം വരുന്ന 4 ക്യാപ്സൂളുകൾ ആണ് എയർ കസ്റ്റoസ്‍ ഉദ്യോഗസ്ഥർ പിടികൂടിയത്. കള്ളക്കടത്ത് സംഘം നവാസിന് ടിക്കറ്റ് എടുത്തു നൽകുകയും 50,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ്‌ വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ കോഴിക്കോട് ചെങ്ങോട്ടുകാവ് സ്വദേശിയായ മേത്തര നിസാറിൽ നിന്നും 1060 ഗ്രാം തൂക്കം വരുന്ന 4 ക്യാപ്സൂളുകളാണ് ഡിആർഐ ഉദ്യോഗസ്ഥരും എയർ കസ്റ്റoസ്‍ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്ത ശേഷം കസ്റ്റംസ്‌ സമഗ്ര അന്വേഷണം നടത്തും.

Related articles

See all
Latest News

വൈദ്യുതി ചാർജ് വർധന: കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ നാളെ മുസ്‌ലിം ലീഗ് ധർണ്ണ

Kerala

ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേർത്ത് സ്വർണ്ണക്കടത്ത്; കരിപ്പൂരില്‍ 1 കോടിയുടെ സ്വർണ്ണവുമായി 1...

Kerala

വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി; കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു: സം...

Latest News

മരം മുറിച്ചപ്പോള്‍ പക്ഷികള്‍ ചത്ത സംഭവം: കേസെടുത്ത് വനം വകുപ്പ്; ജെസിബി ഡ്രൈവർ കസ്റ്റഡിയില...

Save your stories

Sign in