സ്വർണത്തിന് കനത്ത പ്രഹരം; കേരളത്തിൽ വില മൂക്കുകുത്തി,പവൻ വില 1.05 ലക്ഷത്തിലേക്ക്!
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കുറഞ്ഞ് 13,230 രൂപയായി.പവൻ വിലയിൽ 200 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 1,05,840 രൂപയായി ചുരുങ്ങി. ഈ മാസത്തെ സ്വർണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വരും ദിവസങ്ങളിലും സ്വർണവില ഇനിയും കുറയുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ.
ഈ മാസം ഒന്നിന് ഒരു പവൻ സ്വർണത്തിന് 1,14,560 രൂപയായിരുന്നു വിപണി വില. എന്നാൽ കഴിഞ്ഞ 20 ദിവസത്തിനിടെ മാത്രം പവൻ വിലയിൽ 8,720 രൂപയുടെ വൻ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം രണ്ട് തവണയായി പവന്‍ വില 2,480 രൂപ കുറഞ്ഞ് 1,06,040 രൂപയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില ഇടിഞ്ഞത്. എന്നാൽ നിലവിലെ അവസ്ഥയിൽ സ്വർണവിലയിൽ പെട്ടെന്ന് വലിയ കയറ്റിറക്കങ്ങൾക്ക് സാദ്ധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
അമേരിക്കയില്‍ നാണയപ്പെരുപ്പ ഭീഷണി ശക്തമായ സാഹചര്യത്തിൽ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശനിരക്ക് അടുത്ത ദിവസം തന്നെ ഉയര്‍ത്തുമെന്ന പ്രവചനങ്ങളാണ് സ്വർണ വിലയിൽ കനത്ത ഇടിവുണ്ടാക്കിയത്. പലിശ ഉയരുമെന്ന പ്രതീക്ഷയില്‍ ഡോളറും യു.എസ് ബോണ്ടുകളും കൂടുതൽ കരുത്താര്‍ജിച്ചു. ഇതോടെ, പലിശ ലഭിക്കാത്ത സ്വര്‍ണത്തിന് പകരം ഉയര്‍ന്ന വരുമാനം നല്‍കുന്ന ബോണ്ടുകളിലേക്ക് ആഗോള നിക്ഷേപകര്‍ കൂട്ടത്തോടെ ചേക്കേറിയതാണ് സ്വർണത്തിന് വലിയ തിരിച്ചടിയായത്.രാജ്യാന്തര വിപണിയില്‍ സ്ര്‍ണ വില ഔണ്‍സിന് 75 ഡോളര്‍ ഇടിഞ്ഞ് 4,117 ഡോളറിലെത്തി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.