Logo
Mon, Jun 22, 2026 • 01:08 PM
LIVE TV
Watch

No business videos available

No Middle East videos available

വീണ്ടും കളം മാറി സ്വർണം; തുടർച്ചയായ ഇടിവിന് ശേഷം ഇന്ന് വിലയിൽ 'ട്വിസ്റ്റ്'!


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 22, 2026
1 min read
SHARE:
SAVE: Login to save

വീണ്ടും കളം മാറി സ്വർണം; തുടർച്ചയായ ഇടിവിന് ശേഷം ഇന്ന് വിലയിൽ 'ട്വിസ്റ്റ്'!


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിന് ശേഷമാണ് ഇന്ന് വിലയിൽ ചെറിയൊരു കയറ്റം പ്രകടമായത്. ഒരു ഗ്രാം സ്വർണത്തിന് 40 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണിവില 13,430 രൂപയായി.

പവന് 320 രൂപ വർദ്ധിച്ച് 1,07,440 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. എന്നാൽ വിപണി വിലയേക്കാൾ, പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെയുള്ള മറ്റ് ചാർജുകളും ചേർത്തുള്ള തുകയേ ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് നൽകേണ്ടി വരൂ.

ഈ മാസത്തെ ഉയർന്ന നിരക്ക്

ജൂൺ ഒന്നിനാണ് സ്വർണവിലയിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവൻ വില 1,14,560 രൂപയായിരുന്നു. നിലവിലെ വിപണി സാഹചര്യം വിലയിരുത്തുമ്പോൾ, വരും ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ രീതിയിലുള്ള കയറ്റിറക്കങ്ങൾക്ക് സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണിയിലെ സമ്മർദ്ദം

ക്രൂഡോയിൽ വിലയിലുണ്ടായ കുതിപ്പ് നാണയപ്പെരുപ്പം ഉയർത്തിയതോടെ ആഗോള സ്വർണ വിപണിയിൽ സമ്മർദ്ദം ശക്തമാണ്. പശ്ചിമേഷ്യൻ യുദ്ധം എണ്ണ പ്രതിസന്ധി രൂക്ഷമാക്കിയതിനെ തുടർന്ന് അമേരിക്കയിൽ വിലക്കയറ്റ ഭീഷണി ഏറിയെങ്കിലും അവിടുത്തെ സാമ്പത്തിക മേഖല ശക്തമായ നിലയിലാണ്. വിപണിയിൽ പണലഭ്യത ഉയർന്ന തലത്തിലായതോടെ, യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശനിരക്ക് വർദ്ധിപ്പിക്കുമെന്ന വിലയിരുത്തലാണ് സ്വർണത്തിന് വലിയ തിരിച്ചടിയായത്.

5 മാസത്തിനിടെ 27% ഇടിവ്! കഴിഞ്ഞ വാരാന്ത്യത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,130 ഡോളറിലേക്ക് മൂക്കുകുത്തിയിരുന്നു. പശ്ചിമേഷ്യൻ യുദ്ധം അവസാനിച്ചെങ്കിലും ആഗോള ഫണ്ടുകൾ സ്വർണത്തിലേക്ക് പണമൊഴുക്കാൻ ഇപ്പോഴും മടിക്കുകയാണ്. അമേരിക്കയിൽ പലിശ കൂടുമെന്ന പ്രതീക്ഷയിൽ ഡോളറും യു.എസ് ബോണ്ടുകളും കരുത്താർജിച്ചതാണ് സ്വർണത്തിന്റെ തിളക്കം കുറച്ചത്. ജനുവരിയിൽ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് 27 ശതമാനം ഇടിവാണ് കഴിഞ്ഞ അഞ്ച് മാസത്തിനിടെ സ്വർണവിലയിലുണ്ടായത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10