Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇന്ധന വിലയിൽ നികുതി 307% : കേന്ദ്രത്തിന് 63 രൂപ പെട്രോൾ തീരുവ

ഇന്ധന വിലയിൽ നികുതി 307% : കേന്ദ്രത്തിന് 63 രൂപ പെട്രോൾ തീരുവ
തിരുവനന്തപുരം : പെട്രോള്‍ - ഡീസല്‍ വില നിയന്ത്രണം 2010ലും 2014 ലും കേന്ദ്ര സര്‍ക്കാര്‍ എടുത്തുമാറ്റിയശേഷം ഇന്ധന വില ക്രമാനുഗതമായി ഉയരുന്ന സ്ഥിതി വിശേഷമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സി.എച്ച്. കുഞ്ഞമ്പുവിന്‍റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില താഴുമ്പോള്‍ അതിന്‍റെ നേട്ടം രാജ്യത്തെ ഉപയോക്താക്കള്‍ക്കു കിട്ടുമെന്ന് ഉയര്‍ത്തിയ അവകാശവാദത്തിനു വസ്തുതകളുടെ പിന്‍ബലമില്ലാതായിരിക്കുകയാണ്. ഇതിനു കാരണം രാജ്യാന്തര വിപണിയില്‍ വില താഴുമ്പോള്‍ അതിനനുസൃതമായി എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു കേന്ദ്ര സര്‍ക്കാര്‍ വില താഴാതെ പിടിച്ചുനിര്‍ത്തുകയും പലപ്പോഴും ഉയര്‍ത്തുകയും ചെയ്യുന്നതുകൊണ്ടാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ കഴിഞ്ഞ ആറു വര്‍ഷക്കാലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ പെട്രോളിലും ഡീസലിലുമുള്ള കേന്ദ്ര നികുതി 307% വര്‍ധിച്ചതായി കാണാം. 2021ല്‍ ഇതിനകം പെട്രോള്‍ - ഡീസല്‍ വില 19 തവണ വര്‍ധിക്കുന്ന സ്ഥിതിയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്‌സൈസ് തീരുവയില്‍ നാലിനങ്ങളുണ്ട്. അവ ബേസിക് എക്‌സൈസ് തീരുവ, സ്‌പെഷല്‍ അഡീഷനല്‍ എക്‌സൈസ് ഡ്യൂട്ടി, കൃഷി പശ്ചാത്തലസൗകര്യ വികസന സെസ്, അഡീഷനല്‍ എക്‌സൈസ് ഡ്യൂട്ടി, റോഡ് പശ്ചാത്തല സൗകര്യ വികസന സെസ് എന്നിവയാണ്. ഇതില്‍ ബേസിക് എക്‌സൈസ് തീരുവ ഒഴികെയുള്ളവ ഒന്നുംതന്നെ സംസ്ഥാനങ്ങളുമായി പങ്കിടേണ്ടവയല്ല. എല്ലാ വിലവര്‍ധനയും പങ്കിടേണ്ടാത്ത തീരുവകളിലാണ് കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്നത്. 2021 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം പെട്രോളിൽ ചുമത്തിയിരുന്ന 67 രൂപ എക്‌സൈസ് തീരുവയില്‍ വെറും 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ട ബേസിക് എക്‌സൈസ് തീരുവ. ഈ അവസ്ഥ നിലനില്‍ക്കവെയാണു സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണമെന്ന വിചിത്രവാദം കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വര്‍ധിക്കാതിരിക്കണമെങ്കില്‍ രാജ്യാന്തര വിപണിയില്‍ വില കുറയുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവയില്‍ വര്‍ധന വരുത്തുന്ന രീതി അവസാനിപ്പിക്കണമെന്നാണ് കേരളത്തിന്‍റെ നിലപാട്.    

Related articles

See all
Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

അട്ടപ്പാടിയില്‍ ശിശുമരണം തടയാൻ അടിയന്തര ആക്ഷൻ പ്ലാനുമായി ആരോഗ്യവകുപ്പ്; കോട്ടത്തറ സർക്കാർ...

Popular News

'സർക്കാർ കുടുംബത്തോടൊപ്പം, ഭദ്ര കീർത്തി എനിക്ക് മകളെപ്പോലെ': ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജ...

Popular News

മഹാരാജാസ് സംഘർഷം: ലക്ഷ്യം അലങ്കോലപ്പെടുത്തൽ മാത്രം; സി.പി.എം ശൈലി ഗുണകരമല്ലെന്ന് ഷാഫി പറമ്...

Save your stories

Sign in