Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പതിവ് തെറ്റിക്കാതെ ഉമ്മന്‍ ചാണ്ടി; തിരുവോണം ക്യാന്‍സർ രോഗികള്‍ക്കൊപ്പം

പതിവ് തെറ്റിക്കാതെ ഉമ്മന്‍ ചാണ്ടി; തിരുവോണം ക്യാന്‍സർ രോഗികള്‍ക്കൊപ്പം
  തിരുവനന്തപുരം: തിരുവോണ നാളിൽ മുൻ വർഷങ്ങളതിലേതിന് സമാനമായി ക്യാൻസർ രോഗികൾക്കൊപ്പം ഓണം ആഘോഷിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തുടർച്ചയായ ഏഴാം വർഷമാണ് ഉമ്മൻ ചാണ്ടി ക്യാൻസർ രോഗികൾക്കൊപ്പം ഓണം ആഘോഷിക്കുന്നത്. ഇന്ദിരാഗാന്ധി വീക്ഷണം കൾച്ചറൽ ഫോറത്തിന്‍റെ നേതൃത്വത്തിലുള്ള തിരുവോണ സാന്ത്വനമാണ് ഉമ്മൻ ചാണ്ടിയുടെ വസതിയിൽ നടന്നത്. തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്യാൻസർ രോഗികൾക്കുള്ള ചികിത്സാ സഹായവും ഓണപ്പുടവ വിതരണവും ഇതിന്‍റെ ഭാഗമായി നടന്നു. ഉമ്മൻ ചാണ്ടിക്കും കുടുംബാംഗങ്ങൾക്കും ഒപ്പം നിരവധി പേരാണ് ഓണസദ്യ കഴിക്കാൻ എത്തിയത്. തുടർച്ചയായി ഏഴാം വർഷമാണ് ഉമ്മൻ ചാണ്ടിയുടെ വസതിയിൽ തിരുവോണ സഹായ വിതരണവും ഓണസദ്യയും നടക്കുന്നത്. വസതിയിൽ എത്തിയ എല്ലാവർക്കും ഉമ്മൻ ചാണ്ടിയും കുടുംബവും ഓണാശംസകളും നേർന്നു.

Related articles

See all
Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

"വൈകി കിട്ടുന്ന നീതി, നീതിനിഷേധം"; പി.എ.സി റിപ്പോർട്ടുകളിലെ പഠനം വൈകുന്നതിൽ രൂക്ഷവിമർശനവുമ...

Popular News

'ലക്ഷ്യമിട്ടത് ആദ്യ കാമുകനെ, ഇരയായത് അഭിറാം'; കഴുത്തിൽ ബെൽറ്റ് മുറുക്കി അതിക്രൂരമായി കൊലപ്...

Save your stories

Sign in