DONALD TRUMP| 'ഫൊര്‍ദൊ തീര്‍ന്നു' ഇറാനെ ആക്രമിച്ച് അമേരിക്ക; 3 ആണവകേന്ദ്രങ്ങള്‍ നശിപ്പിച്ചു
Jaihind TV News Report
Jaihind TV Web Desk
June 22, 2025
1 min read
•
Updated: June 04, 2026
ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ ആക്രമിച്ച് അമേരിക്ക. ഫോര്‍ദോ, നതാന്‍സ്, ഇസ്ഹാന്‍ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം്. ആക്രമണം വിജയകരമായി പൂര്‍ത്തിയാക്കി യുദ്ധ വിമാനങ്ങള്‍ മടങ്ങിയെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം തുടങ്ങി പത്താം നാളാണ് അമേരിക്കയുടെ നേരിട്ടുള്ള ആക്രമണം. എത്രത്തോളം നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് ഇതുവരെ വ്യക്തമല്ല.
അമേരിക്കയുടെ യുദ്ധ വിമാനങ്ങള്‍ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, ഇതിന് പിന്നാലെയാണ് ആക്രമണം. ഉഗ്ര പ്രഹര ശേഷിയുള്ള യു എസ് വ്യോമസേന ബി 2 ബോംബര്‍ വിമാനങ്ങള്‍ അമേരിക്കയിലെ സൈനിക താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് പസഫിക് സമുദ്രത്തിന് കുറുകെ പോവുകയായിരുന്നുവെന്നാണ് വിവരം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10