Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രക്ഷാപ്രവർത്തന അട്ടിമറി കേസ്: എഡിജിപി എം.ആർ. അജിത്കുമാറിന്റെ സസ്പെൻഷൻ കാലാവധി നീട്ടി

രക്ഷാപ്രവർത്തന അട്ടിമറി കേസ്: എഡിജിപി എം.ആർ. അജിത്കുമാറിന്റെ സസ്പെൻഷൻ കാലാവധി നീട്ടി

രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത്കുമാറിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസത്തേക്ക് കൂടി നീട്ടി. സസ്പെൻഷൻ കാലാവധി മൂന്നു മാസം പൂർത്തിയായതിനു പിന്നാലെയാണ് സർക്കാർ നടപടി. കഴിഞ്ഞ ജൂലായ് 23നാണ് ആലപ്പുഴയിലെ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട് പരിഗണിച്ച് അജിത്കുമാറിനെ സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിൽ ചർച്ച നടത്തിയ ശേഷമാണ് സസ്പെൻഷൻ സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്ക് നേരെ ആലപ്പുഴയിൽ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാസംഘം മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ എഡിജിപി ഇടപെട്ടെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തുകയായിരുന്നു. കേസ് അന്വേഷിച്ചിരുന്ന ആദ്യ ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയെന്നാണ് പ്രധാന ആക്ഷേപം. എഡിജിപിയുടെ ഓഫീസിലെ ഗ്രേഡ് എസ്ഐമാരായ ഗിരീഷും ശ്രീകാന്തും ചേർന്ന് അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി തിരുത്തലുകൾ വരുത്തുകയും, കോടതിയിൽ നൽകാനുള്ള റിപ്പോർട്ട് അടങ്ങിയ പെൻഡ്രൈവ് കൈമാറി ഈ റിപ്പോർട്ട് തന്നെ കോടതിയിൽ സമർപ്പാക്കാൻ ഉറപ്പുവരുത്തുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ എസ്‌ഐടിക്ക് മൊഴി നൽകിയിട്ടുണ്ട്. റിപ്പോർട്ട് തിരുത്തിയ മൂന്ന് ഡിവൈഎസ്പിമാർക്കും നിർദേശം നൽകിയ രണ്ട് ഗ്രേഡ് എസ്ഐമാർക്കുമെതിരെയും നേരത്തെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു.

Related articles

See all
Popular News

ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധനം കർശനമാക്കാൻ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്; ബാഗ് പരിശോധനയ്ക്കും...

Popular News

വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല നവംബർ 24 ന് ഒരുക്കങ്ങൾ തുടങ്ങി

Save your stories

Sign in