Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഫ്‌ളൈദുബായ് വിമാനാക്രമണം: രണ്ട് മാലിദ്വീപ് പൈലറ്റുമാര്‍ അറസ്റ്റില്‍; ഗൂഢാലോചനയുമായി ബന്ധമെന്ന് സംശയം

ഫ്‌ളൈദുബായ് വിമാനാക്രമണം: രണ്ട് മാലിദ്വീപ് പൈലറ്റുമാര്‍ അറസ്റ്റില്‍; ഗൂഢാലോചനയുമായി ബന്ധമെന്ന് സംശയം

ദുബായ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോകുകയായിരുന്ന ഫ്‌ളൈദുബായ് വിമാനം തകര്‍ക്കാന്‍ സഹപൈലറ്റ് ശ്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് മാലിദ്വീപ് സ്വദേശികളെ യു.എ.ഇ പൊലീസ് കസ്റ്റഡിയിലെടുത്തു. എഫ്.ഇസഡ് 1073 (FZ 1073) വിമാനത്തിലെ അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയത്തിലാണ് ഇരുവരെയും ഒക്ടോബര്‍ മൂന്നിന് അറസ്റ്റ് ചെയ്തത്. എന്നാല്‍ കേസില്‍ ഇവരുടെ കൃത്യമായ പങ്കെന്താണെന്ന വിവരം അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മാലിദ്വീപ് സ്വദേശികളായ ആറ് ഫ്‌ലൈദുബായ് പൈലറ്റുമാരില്‍ അടുത്തിടെ സര്‍വീസില്‍ പ്രവേശിച്ചവരാണ് അറസ്റ്റിലായ ഇരുവരും. വിമാനം തകര്‍ക്കാന്‍ ശ്രമിച്ച ഒമാനി സഹപൈലറ്റിനൊപ്പം ഒരേ കെട്ടിടത്തില്‍ താമസിക്കുകയും ഒരുമിച്ച് ജോലി ചെയ്യുകയും ചെയ്തവരാണ് ഇവരെന്നാണ് വിവരങ്ങള്‍.

സെപ്റ്റംബര്‍ 30-നാണ് ആകാശത്തുവെച്ച് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലെ ഒമാനി സഹപൈലറ്റ് ഹമാം അല്‍ ഹമ്മാമി, കോക്പിറ്റിലെ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള കോടാലി (Crash Axe) ഉപയോഗിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത്ത് മച്ചാറിനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും ധീരമായി ചെറുത്തുനിന്ന സ്മിത്ത് മച്ചാര്‍, കോക്പിറ്റ് വാതില്‍ തുറന്ന് നല്‍കുകയായിരുന്നു.

തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് അക്രമിയെ കീഴടക്കി. വിമാനം ഉടന്‍ തന്നെ സൗദി അറേബ്യയിലെ തബൂക്കില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ഈ ഭീകരാക്രമണശ്രമത്തില്‍ യു.എ.ഇ ഭരണകൂടവും ഇന്ത്യയിലെ എന്‍.ഐ.എ (NIA)-യും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Related articles

See all
Popular News

"ട്രംപിന് ഇനി കഷ്ടകാലം, മൈ ഫ്രണ്ട് ഇറ്റ്‌സ് ഡൺ"; ട്രംപിന്റെ തോൽവിയിൽ പരിഹാസവുമായി ധ്രുവ് റ...

Popular News

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് തുടക്കം; ട്രംപിന്റെ ഭരണനേട്ടങ്ങൾ വിലയിരുത്തുന്ന നിർണ്ണായക...

Popular News

ട്രംപിന് നിർണ്ണായകം; അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്

Popular News

ഭൂമിയിലെ ചൂട് ഇനിയും കൂടും; സമുദ്രങ്ങളുടെ കാർബൺ ആഗിരണ ശേഷിയിൽ 6 ശതമാനത്തിന്റെ കുറവെന്ന് യു...

Save your stories

Sign in