Logo
CHANGE MODE
Fri, Jun 05, 2026 • 08:53 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ഫിഫ വേള്‍ഡ് കപ്പ്; വരവറിയിച്ച് പോര്‍ച്ചുഗല്‍; ഘാനയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 25, 2022
1 min read Updated: June 03, 2026
Share:

ഫിഫ വേള്‍ഡ് കപ്പ്; വരവറിയിച്ച് പോര്‍ച്ചുഗല്‍; ഘാനയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സംഘത്തിന്‍റെയും ഖത്തർ ലോകകപ്പിലെ അരങ്ങേറ്റം തന്നെ ആവേശോജ്വലമായി മാറി. ആഫിക്കൻ ശക്തികളായ ഘാനയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ട് പോർച്ചുഗൽ തങ്ങളുടെ വരവറിയിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയും,ലിയോയും, ജാവോ ഫെലിക്സും ആണ് പോർച്ചുഗലിനായി ഗോളുകൾ കണ്ടെത്തിയത്‌. ഇരട്ട അസിസ്റ്റുമായി ബ്രൂണോ ഫെർണാണ്ടസും തിളങ്ങി. ഘാനക്ക് എതിരെ മികച്ച രീതിയിൽ തുടങ്ങാൻ പോർച്ചുഗലിനായി. ആദ്യ പകുതിയിലുടനീളം പന്ത് നന്നായി കാലിൽ വെച്ച് പാസുകൾ ചെയ്ത് കളി ബിൽഡ് ചെയ്യാൻ ആണ് പോർച്ചുഗൽ ശ്രമിച്ചത്. 13ആം മിനുട്ടിൽ കളിയിലെ ആദ്യ നല്ല അവസരം പോർച്ചുഗലിന് ലഭിച്ചു. പക്ഷെ റൊണാൾഡോയുടെ ഹെഡർ ടാർഗറ്റിലേക്ക് പോയില്ല. 28 ആം മിനുട്ടിൽ ജാവോ ഫെലിക്സിനും ഒരു നല്ല അവസരം ലഭിച്ചു. ആ ഷോട്ടും ടാർഗറ്റിലെക്ക് എത്തിക്കാൻ കഴിഞ്ഞില്ല. ആദ്യ പകുതിയിൽ ഘാനക്ക് അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. ലഭിച്ച രണ്ട് കോർണറുകൾ മാത്രമായിരുന്നു അവരുടെ പ്രതീക്ഷ. അതും പോർച്ചുഗീസ് ഡിഫൻസിന് ഭീഷണി ആയില്ല. രണ്ടാം പകുതിയിൽ ഘാന കുറച്ചു കൂടെ അറ്റാക്ക് ചെയ്തു കളിക്കാൻ തുടങ്ങി. കളിയിലെ ആദ്യ ഗോൾ വന്നത് 64 ാം മിനുട്ടിൽ ആയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ പെനാൾട്ടി റൊണാൾഡോ തന്നെ വലയിൽ എത്തിച്ചു. പോർച്ചുഗൽ മുന്നിൽ. അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമായി റൊണാൾഡോ ഈ ഗോളോടെ മാറി. ഈ ഗോളൊടെ കളിയും മാറി. 73ആം മിനുട്ടിൽ മുഹമ്മദ് കുദുസിന്‍റെ ഒരു ക്രോസിൽ നിന്ന് ആന്ദ്രെ അയുവിന്‍റെ സമനില ഗോൾ. പോർച്ചുഗൽ ഞെട്ടിയ നിമിഷം. കളി 1-1. അഞ്ചു മിനുട്ടുകൾക്ക് അകം ഫെലിക്സിലൂടെ പോർച്ചുഗൽ വീണ്ടും മുന്നിൽ. ബ്രൂണോ ഫെർണാണ്ടസ് അളഞ്ഞ് മുറിച്ചു നൽകിയ പാസ് സ്വീകരിച്ചായിരുന്നു ഫെലിക്സിന്‍റെ ഗോൾ. സ്കോർ 2-1. സബ്ബായി എത്തിയ റാഫേൽ ലിയോ പാസ് സ്വീകരിച്ച് ഗോൾ നേടി തന്‍റെ വരവറിയിച്ചു. പോർച്ചുഗൽ 3-1. ഇവിടെ നിന്നും ഘാന തിരിച്ചടിക്കാൻ ശ്രമിച്ചു. 89ആം മിനുട്ടിൽ ബകാരിയിലൂടെ ഘാനയുടെ രണ്ടാം ഗോൾ. സ്കോർ 3-2. പിന്നെ ആവേശകരമായ അന്ത്യ നിമിഷങ്ങൾ ആയിരുന്നു‌. 99ആം മിനുട്ടിൽ ഘാന ഗോളിന് തൊട്ടടുത്ത് എത്തുന്നതും കാണാൻ ആയി. എങ്കിലും അവസാനം പോർച്ചുഗൽ വിജയിച്ചു. ഇനി ഉറുഗ്വേയും ദക്ഷിണ കൊറിയയും ആണ് പോർച്ചുഗലിന് മുന്നിൽ ഉള്ളത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10