Logo
Fri, Jun 12, 2026 • 04:04 AM
LIVE TV
Watch

No business videos available

No Middle East videos available

'‘ഫിഫ ലോകകപ്പ് ലൈവ് ഫ്രീ' പരസ്യങ്ങളിൽ വീഴരുത്; വ്യാജ ലിങ്കുകൾ വഴി ഫോൺ തട്ടിപ്പുകാരുടെ കയ്യിലാകാം, പൊലീസിന്റെ ജാഗ്രതാ നിർദേശം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 11, 2026
1 min read
SHARE:
SAVE: Login to save

'‘ഫിഫ ലോകകപ്പ് ലൈവ് ഫ്രീ' പരസ്യങ്ങളിൽ വീഴരുത്; വ്യാജ ലിങ്കുകൾ വഴി ഫോൺ തട്ടിപ്പുകാരുടെ കയ്യിലാകാം, പൊലീസിന്റെ ജാഗ്രതാ നിർദേശം

ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിനിടയില്‍ ഫുട്‌ബോള്‍ ആരാധകരെ വലയിലാക്കാന്‍ വന്‍ സൈബര്‍ തട്ടിപ്പുകള്‍ നടക്കുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ വഴി 'സൗജന്യ ലോകകപ്പ് ലൈവ്', 'പ്രീമിയം ചാനലുകള്‍ സൗജന്യം' തുടങ്ങിയ ആകര്‍ഷകമായ പരസ്യങ്ങള്‍ നല്‍കിയാണ് തട്ടിപ്പുകാര്‍ വല വിരിക്കുന്നത്. ഇത്തരം പരസ്യങ്ങള്‍ ക്ലിക്ക് ചെയ്യുന്നതോടെ ഔദ്യോഗിക ആപ്പുകള്‍ പോലെ തോന്നിപ്പിക്കുന്ന വ്യാജ APK ഫയലുകള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നു.

ഇത്തരത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകള്‍ ഫോണിന്റെ സുരക്ഷാ സംവിധാനങ്ങളെ പൂര്‍ണ്ണമായും അട്ടിമറിക്കുന്നു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം 'Update Required' അല്ലെങ്കില്‍ 'Enable Service' തുടങ്ങിയ സന്ദേശങ്ങള്‍ നല്‍കി, ഫോണിന്റെ Accessibility Service, Screen Overlay, Notification Access തുടങ്ങിയ എല്ലാ അനുമതികളും തട്ടിപ്പുകാര്‍ നേടിയെടുക്കുന്നു. ഈ അനുമതികള്‍ ലഭിക്കുന്നതോടെ ഫോണിന്റെ നിയന്ത്രണം പൂര്‍ണ്ണമായും തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും, ഫോണിലുള്ള യുപിഐ (UPI) ആപ്പുകള്‍ വഴി ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം മോഷ്ടിക്കുകയും ചെയ്യുന്നു.

HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV തുടങ്ങിയ പേരുകളിലാണ് ഈ വ്യാജ ആപ്പുകള്‍ പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള സംശയകരമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കാനും, ഔദ്യോഗികമായ ആപ്പ് സ്റ്റോറുകളില്‍ നിന്ന് മാത്രം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും പൊലീസ് കര്‍ശന നിര്‍ദേശം നല്‍കി. അജ്ഞാതമായ ഉറവിടങ്ങളില്‍ നിന്ന് വരുന്ന ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് സുരക്ഷാ ഭീഷണിയാണെന്നും സൈബര്‍ സെല്‍ മുന്നറിയിപ്പ് നല്‍കുന്നു.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10