Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ആക്രമണത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗവും; രാഹുല്‍ ഗാന്ധിക്കും പോലീസിനും ഭീഷണിയുമായി ഫേസ്ബുക്ക് പോസ്റ്റ്

ആക്രമണത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗവും; രാഹുല്‍ ഗാന്ധിക്കും പോലീസിനും ഭീഷണിയുമായി ഫേസ്ബുക്ക് പോസ്റ്റ്
വയനാട്: രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് അടിച്ചുതകര്‍ക്കുകയും സ്റ്റാഫുകളെ മർദ്ദിക്കുകയും ചെയ്ത എസ്എഫ്ഐ അക്രമികളുടെ കൂട്ടത്തില്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗവും. ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗം അവിഷിത് കെ.ആർ ആണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്ത എസ്എഫ്ഐ ക്രിമിനല്‍ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കും പോലീസിനുമെതിരെ ഭീഷണി മുഴക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി അവിഷിത് വീണ്ടും രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ സന്ദർശനം ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം. വയനാട് എംപിക്ക് സന്ദർശനത്തിന് വരാനുള്ള സ്ഥലമല്ല 'അയാളുടെ' പാർലമെന്‍റ് മണ്ഡലമെന്നും കേരളത്തിലെ പോലീസ് കോണ്‍ഗ്രസ് പ്രവർത്തകരുടെ പണിയെടുക്കാനാണ് ഉദ്ദേശമെങ്കില്‍ പ്രതിരോധിക്കേണ്ടിവരുമെന്നുമുള്ള ഭീഷണിയുടെ സ്വരത്തിലായിരുന്നു അവിഷിത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസ് അതിശക്തമായ പ്രതിഷേധം ഉയർത്തിയതോടെ അക്രമം അഴിച്ചുവിട്ട എസ്എഫ്ഐ പ്രവര്‍ത്തകർക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് നിർബന്ധിതരായിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണിയുടെ സ്വരത്തിലുള്ള പ്രതികരണവുമായി അവിഷിത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം അവിഷിത് നിലവില്‍ തന്‍റെ സ്റ്റാഫ് അംഗം അല്ലെന്ന വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജും  രംഗത്തെത്തി.  

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in