Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരള ബജറ്റിനെ സ്വാഗതം ചെയ്ത് പ്രവാസി സംഘടനകൾ

കേരള ബജറ്റിനെ സ്വാഗതം ചെയ്ത് പ്രവാസി സംഘടനകൾ

സൗദി അറേബ്യ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സമഗ്ര മേഖലകളെയും സ്പര്‍ശിച്ച്, നിര്‍ധനരെയും സാധാരണക്കാരെയും ചേര്‍ത്തുപിടിച്ച ബജറ്റ്,  ഭാവി കേരളത്തിന്റെ ഉയര്‍ച്ചയും വളര്‍ച്ചയും ലക്ഷ്യമിട്ടുള്ളതാണെന്ന് സൗദി ഒഐസിസി വെസ്റ്റേണ്‍ റീജണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി വിഡി സതീശന്‍ അവതരിപ്പിച്ച ബജറ്റ്  പുതിയ കേരള എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കും.

റെമിറ്റന്‍സ് എക്കണോമിയില്‍ നിന്നും ഇന്‍വെസ്റ്റ്മെന്റ് എക്കണോമിയിലേക്ക് മാറുവാന്‍ വിവിധ മേഖലകളില്‍ പ്രവാസി നിക്ഷേപങ്ങള്‍ക്ക് പങ്കാളിത്തം നല്‍കുമെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്നും പ്രവാസി പുനരധിവാസ പദ്ധതിക്ക് കരുത്തേകുവാന്‍ കഴിയുമെന്നും റീജണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. വന്‍കിട നിക്ഷേപങ്ങള്‍ക്കൊപ്പം തന്നെ ഇടത്തരക്കാര്‍ക്കും സാധാരണക്കാരായ പ്രവാസികള്‍ക്കും പങ്കാളിത്തം ലഭിക്കുന്നതിനാവശ്യമായ നിക്ഷേപാവസരങ്ങളും പദ്ധതികളുമുണ്ടാകേണ്ടതുണ്ട്. പ്രവാസി നിക്ഷേപ പങ്കാളിത്തത്തെ കുറിച്ച് ഒഐസിസി റീജിയണല്‍ കമ്മിറ്റി മുഖ്യമന്ത്രി വിഡി സതീശന് നല്‍കിയ നിവേദനത്തില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നതായി ഒഐസിസി റീജണല്‍ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കല്‍ പറഞ്ഞു. ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍ പദ്ധതി ഫലപ്രദമായി നടപ്പിലാക്കിയാല്‍ വിദ്യാസമ്പന്നരും തൊഴില്‍ നൈപുണ്യം നേടിയവരുമായ യുവജനതക്ക് വിദേശരാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ കഴിയും. പ്രവാസി ക്ഷേമകാര്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്നുള്ള ബജറ്റ് പ്രഖ്യാപനം അഭിനന്ദനാര്‍ഹവും പ്രതീക്ഷയുളവാക്കുന്നതാണെന്നും ഒഐസിസി റീജ്യണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

സ്വാഗതം ചെയ്ത് ഇന്‍കാസ്

ഫുജൈറ( UAE ): യുഡിഎഫ് സര്‍ക്കാരിന് വേണ്ടി ധനമന്ത്രിയുടെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി വിഡി സതീശന്‍ അവതരിപ്പിച്ച ആദ്യബജറ്റ് ജനങ്ങളില്‍ അധികഭാരം അടിച്ചേല്‍പ്പിക്കാതെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയെന്ന് ഇന്‍കാസ് അഭിപ്രായപ്പെട്ടു.  പ്രവാസികളെ കൂടി പരിഗണിച്ച കേരളം കാത്തിരുന്ന ബജറ്റാണെന്ന് ഇന്‍കാസ് യു എ ഇ ജനറല്‍ സെക്രട്ടറി കെ സി അബൂബക്കര്‍ അഭിപ്രായപ്പെട്ടു. റിവൈസ്ഡ് ബജറ്റാണെങ്കിലും പരമാവധി ആശ്വാസം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.  പത്ത് വര്‍ഷം കൊണ്ട് പിണറായി സര്‍ക്കാര്‍ നശിപ്പിച്ച കേരളത്തിന്റെ സാമ്പത്തിക നിലയില്‍ നിന്നും കരകയറാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കടക്കെണിയിലായ കേരളം കരകയറുമെന്ന പ്രതീക്ഷ നല്‍കുന്നതാണ് ബജറ്റെന്നും കെ സി അബൂബക്കര്‍ പറഞ്ഞു.

ബജറ്റ് സ്വാഗതാര്‍ഹം ​; സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ പങ്കാളിയാകാന്‍ തയ്യാറെന്ന്
വേള്‍ഡ് മലയാളി കൗണ്‍സില്‍


ദുബായ് ​: കേരളാ ബജറ്റില്‍ പ്രഖ്യാപിച്ച പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട്, സ്വാഗതാര്‍ഹമാണെന്ന്, വേള്‍ഡ് മലയാളി കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. പ്രവാസി മലയാളികളെ കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്ന  പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട്, അഭിനന്ദനീയവും സ്വാഗതാര്‍ഹവുമാണെന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍  പ്രസിഡണ്ട് ജോണ്‍ മത്തായി ദുബായില്‍ പറഞ്ഞു. മലയാളികള്‍ എത്തിപ്പെടാത്ത ഒരു പ്രദേശവും ലോക ഭൂപടത്തിലില്ല.  പ്രവാസി മലയാളി സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ മനസ്സിലാക്കുന്ന, കേരള സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍, പങ്കാളികളാവാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ തയ്യാറാണെന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. ഭാരവാഹികളായ ഷൈന്‍ ചന്ദ്രസേനന്‍ ,  ഡയസ് ഇടിക്കുള , രാജേഷ് പിള്ള , ഡോ. ജെറോ വര്‍ഗീസ്, ചന്ദ്രപ്രതാപ് , ഹരികൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

Related articles

See all
Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന് ദോഹ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം

Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Save your stories

Sign in