Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുൻകൂറായി കിട്ടിയത് 45 ലക്ഷം, ഇൻവോയിസ് നൽകുന്നതിന് മുമ്പേ പണം കിട്ടി; വീണയ്ക്കെതിരെ കൂടുതൽ തെളിവുകളുമായി ഇഡി

മുൻകൂറായി കിട്ടിയത് 45 ലക്ഷം, ഇൻവോയിസ് നൽകുന്നതിന് മുമ്പേ പണം കിട്ടി; വീണയ്ക്കെതിരെ കൂടുതൽ തെളിവുകളുമായി ഇഡി

കൊച്ചി: എക്സാലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ ടി. വീണയ്ക്കെതിരെ കൂടുതൽ നിർണ്ണായക തെളിവുകൾ പുറത്തുവിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇൻവോയ്സ് നൽകുന്നതിന് മുന്നേ തന്നെ വീണയ്ക്ക് പണം ലഭിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. 2017 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 45 ലക്ഷം രൂപ വീണയ്ക്ക് മുൻകൂറായി ലഭിച്ചു. ഐടി മാർക്കറ്റിംഗ് കൺസൾട്ടന്റ് എന്ന പേരിലാണ് വീണ പണം കൈപ്പറ്റിയതെന്നും, ഇതിനു പുറമെ എക്സാലോജിക്കിന് പ്രതിമാസം 3 ലക്ഷം രൂപ വീതം ലഭിച്ചെന്നും ഇഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മാത്രമല്ല, ഈ ഇടപാടുകൾക്കായുള്ള ഇൻവോയിസ് വീണ നിർമ്മിച്ചത് സ്വന്തം ഐഫോണിലാണെന്നും ഇഡി ചൂണ്ടിക്കാണ്ടി.

അതേസമയം, സിഎംആർഎല്ലിന്റെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതായി ഇഡി അവകാശപ്പെടുന്നു. 'സർക്കുലർ പേയ്മെന്റ്' എന്ന രീതിയാണ് സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉപയോഗിച്ചിരുന്നത്. ഇടപാടുകാർക്ക് ഇൻവോയിസ് നൽകി ചെലവായി കാണിച്ച ശേഷം, അവരിൽ നിന്ന് പണമായി തിരികെ വാങ്ങുന്നതായിരുന്നു ഈ രീതി. ഇതിനായി ഇടപാടുകാർക്ക് കമ്മീഷൻ നൽകിയിരുന്നു. കഴിഞ്ഞ 15 വർഷത്തിനിടെ ഇത്തരത്തിൽ 182 കോടി രൂപയുടെ ക്രമക്കേട് നടന്നതായും സ്വന്തം കമ്പനികളിലേക്ക് കർത്ത പണം വകമാറ്റിയതായും ഇഡി കണ്ടെത്തുന്നു. സിഎംആർഎല്ലിൽ നിന്ന് കർത്തയുടെ കുടുംബ സ്ഥാപനമായ 'നിപുണ'യിലേക്ക് മറ്റ് ഓഹരി ഉടമകൾ അറിയാതെ പണം മാറ്റിയതിനും വ്യക്തമായ തെളിവുകൾ ലഭിച്ചതായി ഇഡി അറിയിച്ചു.


Related articles

See all
Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Save your stories

Sign in