Trending
Browse

All sections

Watch

No business videos available

No Middle East videos available

India

മോദിയുടെ ക്ലീൻചിറ്റ് വിവാദം : അശോക് ലവാസായുടെ വിയോജനക്കുറിപ്പുകൾ വെളിപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

മോദിയുടെ ക്ലീൻചിറ്റ് വിവാദം : അശോക് ലവാസായുടെ വിയോജനക്കുറിപ്പുകൾ വെളിപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
modi-and-lavasa തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളില്‍ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ തീരുമാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിയോജിച്ച കമ്മീഷന്‍ അംഗം അശോക് ലവാസായുടെ കുറിപ്പുകൾ വെളിപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പുണെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിവരാവകാശ പ്രവർത്തകൻ വിഹാർ ദുർവെ നൽകിയ അപേക്ഷയിലാണ് മറുപടി. വിയോജനക്കുറിപ്പ് വെളിപ്പെട്ടാൽ അത് ആ വ്യക്തിക്ക് അപായമാകുമെന്നും സുരക്ഷക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് വിവരങ്ങൾ നൽകാതിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഞ്ചിടത്ത് നടത്തിയ പ്രസംഗങ്ങളിൽ മോദി ചട്ടലംഘനം നടത്തിയെന്നായിരുന്നു പരാതി. എല്ലാ പരാതിയിലും കമ്മീഷൻ മോദിക്ക് ക്ലീൻ ചിറ്റ് നൽകി. എന്നാൽ, മോദിക്കും അമിത് ഷാക്കുമെതിരെയുള്ള പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എടുത്ത തീരുമാനത്തിൽ അംഗങ്ങളിലൊരാളായ അശോക് ലവാസ വിയോജനക്കുറിപ്പെഴുതി. മൂന്നംഗങ്ങളുള്ള കമ്മീഷനിൽ രണ്ട് പേർ അനുകൂലിച്ചതോടെയാണ് ഇരുവർക്കും ക്ലീൻ ചിറ്റ് നൽകിയത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in