Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ജവാന്മാരുടെയും സൈനികരുടെയും പേരിൽ വോട്ടഭ്യർത്ഥിച്ച് മോദി; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജവാന്മാരുടെയും സൈനികരുടെയും പേരിൽ വോട്ടഭ്യർത്ഥിച്ച് മോദി; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
പുൽവാമയിൽ കൊല്ലപ്പെട്ട ജവാന്മാരുടെയും ബാലകോട്ടിൽ വ്യോമാക്രമണം നടത്തിയ സൈനികരുടെയും പേരിൽ വോട്ടഭ്യർത്ഥിച്ച നരേന്ദ്ര മോദിയുടെ പ്രസംഗം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ചൊവ്വാഴ്ച ലാത്തൂരിൽ നടന്ന റാലിയിലാണ് മോദി ജവാന്മാരുടെ പേരിൽ വോട്ടഭ്യർഥിച്ചത്. കന്നിവോട്ടർമാരോടായിരുന്നു നരേന്ദ്രമോദിയുടെ അഭ്യർത്ഥന. ബാലാകോട്ട് ആക്രമണം നടത്തിയ വ്യോമ സേനയ്ക്കും പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്കും നിങ്ങളുടെ വോട്ടുകൾ സമർപ്പിക്കണമെന്നാണ് മോദി പ്രസംഗിച്ചത്. മോദി പ്രസംഗിച്ച മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനയും വിവാദമായിരുന്നു. ഗാസിയാബാദിലും ഗ്രേറ്റർ നോയിഡയിലും തെരഞ്ഞെടുപ്പ് റാലികളിൽ ഇന്ത്യൻ സൈന്യത്തെ മോദി സേനയെന്ന് വിശേഷിപ്പിച്ചതായിരുന്നു വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തു വന്നിരുന്നു.

Related articles

See all
Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Popular News

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി

Save your stories

Sign in