Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇ ബുൾജെറ്റ് വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കി ; നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

ഇ ബുൾജെറ്റ് വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കി ; നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം : ഇ-ബുൾജെറ്റ് വ്ലോഗർമാർക്കെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വ്ലോഗർമാരുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 53 (1A) പ്രകാരമാണ് നടപടി. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ് നിയമങ്ങൾ പാലിക്കാത്തിനുമാണ് നടപടി. പൊതുമുതല്‍ നശിപ്പിച്ചതിനും കലാപാഹ്വാനത്തിനും ഇ-ബുൾജെറ്റ്  സഹോദരന്മാരായ എബിനും ലിബിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. അസഭ്യം പറഞ്ഞ സംഭവത്തില്‍ ആലപ്പുഴ, കൊല്ലം ജില്ലകളില്‍ കേസെടുത്തതായി കമ്മിഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. റിമാന്‍ഡിലായ വ്ലോഗര്‍മാര്‍ സയറണ്‍ മുഴക്കി വണ്ടി ഓടിച്ചതില്‍ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം. പഴയ വീഡിയോകള്‍ പരിശോധിക്കുമ്പോള്‍ കണ്ടെത്തിയ നിയമലംഘനങ്ങളുടെ സ്ഥലങ്ങള്‍ കണ്ടെത്തും. വിഡിയോകള്‍ നശിപ്പിക്കാതിരിക്കാനും നടപടി സ്വീകരിക്കുമെന്നും പൊലീസ്.  

Related articles

See all
Popular News

സാംസ്‌കാരിക-വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് ജീവിതം സമർപ്പിച്ച വ്യക്തിത്വം; സയ്യിദ് അലി ബാഫഖി...

Popular News

സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു; സംസ്‌കാരം ചൊവ്വാഴ്ച കൊയിലാണ്ടിയിൽ, മദ്‌റസകൾക്ക് അവധി

Popular News

ക്ലിഫ് ഹൗസിൽ കോടിയുടെ നിർമ്മാണം വേണ്ട; അറ്റകുറ്റപ്പണി ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ...

Popular News

പ്രണയവുമായി ബന്ധപ്പെട്ട തർക്കമോ കൊലപാതകത്തിന് കാരണം?; 17കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നി...

Save your stories

Sign in