Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ദുൽഖർ സൽമാന്റെ ‘ഐ ആം ഗെയിം’; രണ്ടാം ഗാനം ‘ലൂസർ’ ഇന്ന് വൈകിട്ട് 5ന്

ദുൽഖർ സൽമാന്റെ ‘ഐ ആം ഗെയിം’; രണ്ടാം ഗാനം ‘ലൂസർ’ ഇന്ന് വൈകിട്ട് 5ന്

ദുൽഖർ സൽമാൻ നായകനായെത്തുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ എന്ന ചിത്രത്തിലെ രണ്ടാം ഗാനം ഇന്ന് പുറത്തിറങ്ങും. ‘ലൂസർ’ എന്ന പേരിലുള്ള ഗാനം വൈകിട്ട് അഞ്ച് മണിക്കാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ഗാനം പ്രേക്ഷകരിലേക്കെത്തുന്നത്.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 3ന് ആഗോളതലത്തിൽ മെഗാ റിലീസായി തിയറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ‘ഐ ആം ഗെയിം’ ഒരുങ്ങുന്നത്.

സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും പ്രീ-റിലീസ് ഇവന്റും ഓഗസ്റ്റ് 29ന് വൈകിട്ട് ആറ് മണി മുതൽ കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് കൗണ്ട്ഡൗണും ആരംഭിച്ചിട്ടുണ്ട്.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്. റെക്കോർഡ് റിലീസിനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലറിനും ആദ്യ ഗാനമായ **‘മഴവില്ലായേ’**യ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ട്രെയ്‌ലർ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയിരുന്നു. ആക്ഷൻ, ചേസ് രംഗങ്ങൾക്കും ഗംഭീര ദൃശ്യങ്ങൾക്കും പ്രാധാന്യം നൽകുന്ന ട്രെയ്‌ലർ ചിത്രത്തിൽ വ്യത്യസ്തമായ ഫാന്റസി ത്രില്ലർ അനുഭവമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന സൂചനയാണ് നൽകിയത്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സീ മ്യൂസിക്കാണ് മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ദുൽഖർ സൽമാന്റെ കരിയറിലെ 40-ാം ചിത്രമായ ‘ഐ ആം ഗെയിം’ തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരിച്ചത്. ദുൽഖറിനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.മെഗാ ബ്ലോക്ക്ബസ്റ്റർ 'ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമിച്ച് പുറത്തിറങ്ങുന്ന ചിത്രമാണിത്. ‘ആർഡിഎക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഐ ആം ഗെയിമിനുണ്ട്’.

ജിംഷി ഖാലിദാണ് ഛായാഗ്രഹണം. ചമൻ ചാക്കോ എഡിറ്റിംഗും അൻപറിവ് മാസ്റ്റേഴ്സ് ആക്ഷൻ കൊറിയോഗ്രഫിയും നിർവഹിക്കുന്നു. അജയൻ ചാലിശ്ശേരിയാണ് പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ് റോണക്സ് സേവ്യറും കോസ്റ്റ്യൂം മഷർ ഹംസയും കൈകാര്യം ചെയ്യുന്നു.

ലൈൻ പ്രൊഡ്യൂസർ: ബിബിൻ പെരുമ്പിള്ളി | പ്രൊഡക്ഷൻ ഹെഡ്: സുജയ് ജെയിംസ്, ദേവദേവൻ | പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ | അസോസിയേറ്റ് ഡയറക്ടർ: രോഹിത് ചന്ദ്രശേഖർ | ഗാനരചന: മനു മഞ്ജിത്ത്, വിനായക് ശശികുമാർ | VFX: തൗഫീഖ് - എഗ്‌വൈറ്റ് | പോസ്റ്റർ ഡിസൈൻ: ടെൻ പോയിന്റ് | സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ | സൗണ്ട് മിക്സ്: കണ്ണൻ ഗണപത് | സ്റ്റിൽസ്: എസ്.ബി.കെ | മാർക്കറ്റിംഗ് ഹെഡ്: വിജിത് വിശ്വനാഥൻ | പി.ആർ.ഒ: ശബരി.


Related articles

See all
Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Popular News

രശ്മിക ദിവസവും 15 തവണ 'ഐ ലവ് യൂ' പറയും; മനസ്സുതുറന്ന് വിജയ് ദേവരകൊണ്ട, 'രണബാലി' ഒക്ടോബർ 16...

Save your stories

Sign in