Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

35 കീമി യാത്രയ്ക്ക് മൂന്നര മണിക്കൂര്‍ റോഡ് ട്രാഫിക് ! പുതുവര്‍ഷ രാത്രി ട്രാഫികില്‍ ​'കുടുങ്ങി​' മലയാളികളും

35 കീമി യാത്രയ്ക്ക് മൂന്നര മണിക്കൂര്‍ റോഡ് ട്രാഫിക് ! പുതുവര്‍ഷ രാത്രി ട്രാഫികില്‍ ​'കുടുങ്ങി​' മലയാളികളും
ദുബായ്​ :  പുതുവര്‍ഷം ആഘോഷിക്കാന്‍ ഇറങ്ങിയിട്ട് റോഡ് ട്രാഫില്‍ കുടുങ്ങുന്നത് യുഎഇയില്‍ പുതിയ കാര്യമല്ല. എന്നാല്‍, 1.7 കിലോ മീറ്റര്‍ യാത്രയ്ക്ക് 49 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം എടുത്തത്, പുതുവര്‍ഷ ആഘോഷക്കാരെ കുടുക്കിലാക്കി. അര്‍ദ്ധരാത്രി 12 നുള്ള പുതുവര്‍ഷ പിറവി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയവര്‍ , ഇതോടെ, വീട്ടിലെത്തിയത് രാവിലെ അഞ്ചിനും ആറിനും ശേഷമാണ്. ദുബായ് ജൂമൈറ ഭാഗത്ത് നടന്ന ആഘോഷങ്ങളില്‍ സംബന്ധിച്ചവര്‍, ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഇത്തരത്തില്‍ മണിക്കൂറുകളോളം  ട്രാഫികില്‍പ്പെട്ടു. മിനാ സെയാഹിയില്‍ നിന്നും വാഹന പുറത്തേയ്ക്ക് ഇറങ്ങുന്നവര്‍ ദുബായ് ഹാര്‍ബര്‍ വഴിയാണ്, എക്‌സിറ്റ് എടുത്ത് പുറത്തോട്ട് പോകേണ്ടത്. ഈ മേഖലയില്‍ അറ്റകുറ്റപണി നടക്കുന്നതും മറ്റൊരു കാരണമായി. ഇതോടെ, പലരും ദുബായ് ഹാര്‍ബര്‍ റോഡുകളില്‍ ട്രാഫികില്‍ കുടുങ്ങി. ജെ.ബി.ആര്‍, ജുമൈറ, ബ്‌ളൂ വാട്ടര്‍, ദുബായ് ഹാര്‍ബര്‍ മേഖലകളിലെ പുതുവര്‍ഷ തിരക്കും വാഹന തിരക്കും കൂടിയതോടെ  വാഹന ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ച അവസ്ഥയിലുമായി. അതേസമയം, ദുബായ് പൊലീസ്, ആര്‍ടിഎ, ട്രാഫിക് സഹായ സ്‌ക്വാഡുകള്‍ പ്രധാന സ്ഥലങ്ങളില്‍ നിലയുറപ്പിച്ച് ഗതാഗതം നിയന്ത്രച്ചു.  

Related articles

See all
Popular News

ഇറാനെ ആക്രമിച്ച് യുഎസ്​ : ഗള്‍ഫിലേക്ക് തിരിച്ചടിച്ച് ഇറാന്‍​ ; യുഎഇ കപ്പല്‍ ആക്രമിക്കപ്പെട...

Popular News

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ മിഡില്‍ ഈസ്റ്റ് ഘടകത്തിന് പുതിയ നേതൃത്വം ; ജയ്ഹിന്ദ് ടി വിയ...

Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Save your stories

Sign in