Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

ഒരേ ദിനം മൂന്ന് ഷെയ്ഖുമാരുടെ വിവാഹ വിരുന്ന് ; അണിഞ്ഞ് ഒരുങ്ങി ദുബായ് രാജകൊട്ടാരം

ഒരേ ദിനം മൂന്ന് ഷെയ്ഖുമാരുടെ വിവാഹ വിരുന്ന് ; അണിഞ്ഞ് ഒരുങ്ങി ദുബായ് രാജകൊട്ടാരം
ദുബായ് : യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ, മൂന്ന് ആണ്‍മക്കളുടെ വിവാഹാഘോഷത്തിന് ദുബായ് രാജകൊട്ടാരം ഒരുങ്ങി.  ഈ മാസം ആറിന് വൈകിട്ട് നാലിന് ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ പുരുഷന്മാര്‍ക്കുള്ള വിവാഹ വിരുന്നു സല്‍ക്കാരം നടക്കും. സ്ത്രീകള്‍ക്ക് മാത്രമായി വേറെയും വിരുന്ന് സല്‍ക്കാരും സംഘടിപ്പിക്കുന്നുണ്ട്. ഷെയ്ഖ് മുഹമ്മദിന്‍റെ പുത്രന്മാരായ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ (36) , ദുബായ് ഉപ ഭരണാധികാരി ഷെയ്ഖ് മക്തൂം (35), നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷെയ്ഖ് അഹമദ് (32) എന്നിവരുടെ വിവാഹ വിരുന്നാണിത്. ഇക്കഴിഞ്ഞ മെയ് 15 ന് മൂന്ന് പേരും മതപരമായ ചടങ്ങില്‍ വെച്ച് വിവാഹിതരായി. ഇതില്‍ കുടുംബാംഗങ്ങള്‍ മാത്രമേ പങ്കെടുത്തുള്ളൂ. എന്നാല്‍, വിവാഹ വിരുന്നില്‍ ലോകത്തിലെ പ്രമുഖ രാഷ്ട്ര നേതാക്കളും ഭരണാധികാരികളും സംബന്ധിക്കും. ഇപ്രകാരം 'ചെറിയ' പെരുന്നാള്‍ ആഘോഷം, ദുബായ് നഗരത്തിന് 'വലിയ' വിവാഹ വിരുന്നിന്റെ ആഘോഷമായി മാറും.

Related articles

See all
Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന് ദോഹ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം

Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Save your stories

Sign in